ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ പൈലറ്റ് ഹൃദയാഘാതംമൂലം മരിച്ചു. വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത ശേഷമായിരുന്നു പൈലറ്റിന്റെ മരണമെന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ശ്രീനഗറില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ ഇരുപത്തെട്ടുകാരനായ പൈലറ്റിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. അര്‍മാന്‍ എന്ന പൈലറ്റാണ് മരിച്ചത്. ഇദ്ദേഹം അടുത്തിടെയാണ് വിവാഹിതനായതെന്ന് പറയുന്നു.
ലാന്റിങ്ങിനു ശേഷം കാബിനുള്ളില്‍ ഛര്‍ദിച്ച പൈലറ്റിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീവനക്കാരന്റെ മരണത്തില്‍ എയര്‍ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. പൈലറ്റിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും വിമാനക്കമ്പനി അറിയിച്ചു. പൈലറ്റിന്റെ കുടുംബത്തിന്റെ സ്വകാര്യത കാത്തു സൂക്ഷിക്കണമെന്നും ഊഹാപോഹങ്ങള്‍ പുറത്തുവിടരുതെന്നും വിമാനകമ്പനി അഭ്യര്‍ഥിച്ചു.
Related News