l o a d i n g

ഗൾഫ്

ജിദ്ദ കൊച്ചി കൂട്ടായ്മയുടെ കൊച്ചിന്‍ ഫെസ്റ്റ് 2025 സാംസ്‌കാരികോത്സവമായി; മിയക്കുട്ടിയുടെ സാന്നിധ്യം ആഘോഷത്തിന് കൊഴുപ്പേകി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 10, 2025

ജിദ്ദ: കൊച്ചി കൂട്ടായ്മ ജിദ്ദയുടെ നേതൃത്വത്തില്‍ നടന്ന ഈദ്, വിഷു, ഈസ്റ്റര്‍ ഫെസ്റ്റിവല്‍ ഉത്സവങ്ങള്‍ക്കതീതമായി ഒരു മലയാളി സാംസ്‌കാരിക മഹോത്സവമായി മാറി. ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗായിക മിയ ഈസ മെഹക് എന്നറിയപ്പെടുന്ന ഫോര്‍ട്ട്‌കൊച്ചി സ്വദേശി മിയക്കുട്ടിയുടെ സാന്നിധ്യം ഈ വര്‍ഷത്തെ ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണമായി.

മിയക്കുട്ടി ജിദ്ദയിലെ ആദ്യ സാന്നിധ്യത്തില്‍തന്നെ തന്റെ സ്വരമാധുര്യത്തിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കി. ചോദ്യോത്തര പരിപാടിയിലും നര്‍മപൂരിതമായി പങ്കെടുത്ത മിയക്കുട്ടി ജിദ്ദയിലെ മലയാളികളുടെ ഹൃദയം കവര്‍ന്നു. 'Chat with Miyakkutty' എന്ന സെഷനില്‍ മിയക്കുട്ടിയോട് നേരിട്ട് സംസാരിക്കാനായതിന്റെ ആവേശത്തിലായിരുന്നു സദസ്യര്‍.

ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ നിസ്സാമി നൈന നിര്‍വഹിച്ചു. 2019ല്‍ ജിബിന്‍ സമദ് കൊച്ചിയുടെ കാര്‍മികത്വത്തില്‍ പുനസംഘടിപ്പിച്ച കൊച്ചികൂട്ടായ്മ ജിദ്ദയുടെ സാംസ്‌കാരിക സാമൂഹിക കാരുണ്യ മേഖലകളിലെ സംഭാവനകളെക്കുറിച്ച് പ്രസിഡന്റ് സനോജ് സൈനുദ്ധീന്‍ ആമുഖപ്രഭാഷണത്തില്‍ വിവരിച്ചു. മുഖ്യാതിഥിയായ മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍, തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത് പരിപാടിയെ കൂടുതല്‍ പരിപോഷിപ്പിച്ചു.

മിയക്കുട്ടിയെ പൊന്നാട ചാര്‍ത്തി മെമന്റോ നല്‍കി കൊച്ചിക്കൂട്ടായ്മ ആദരിച്ചു. വിവിധ സംഘടനകളുടെ നേതാക്കളായ കെടിഎ മുനീര്‍, റഷീദ് കാവുങ്കല്‍ (ഒഐസിസി), വിപി മുസ്തഫ, നാസ്സര്‍ എടവനക്കാട് (കെഎംസിസി), സലാഹ് കാരാടാന്‍ (മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍), മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹിജാസ് കളരിക്കലിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സംഗീത വേദി, ജിദ്ദയിലെ പ്രതിഭകളെ ഒരുമിപ്പിച്ചു. മിര്‍സ ഷെരിഫ്, ജമാല്‍ പാഷ, സോഫിയ സുനില്‍, മുംതാസ്, മന്‍സൂര്‍ അലി, ബാബു ജോസഫ്, സൈഹ ഫാത്തിമ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

മാധ്യമ പ്രവര്‍ത്തകരായ സുല്‍ഫികര്‍ ഓതായി, ജാഫര്‍ലി പാലക്കോട്, ബാദുഷ തുടങ്ങിയവരും സാംസ്‌കാരിക നായകരും ചടങ്ങില്‍ പങ്കെടുത്തു. ട്രഷറര്‍ ബാബു ജോസഫ് നന്ദി പറഞ്ഞു.

ഫോട്ടോ: മിയക്കുട്ടിയെ കൊച്ചി കൂട്ടായ്മ ആദരിച്ചപ്പോള്‍.

Photo

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026