ദമാം: തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35) ഹൃദയാഘാതംമൂലം മരുച്ചി. പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജുബൈല്‍ നവോദയ കലാസാംസ്‌കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കണ്‍വീനര്‍ ശ്രീകുമാറിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ദേവിക് മകളാണ്.
നവോദയ ജുബൈല്‍ കുടുംബവേദി ടൗണ്‍ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ടയോട്ട യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗമാണ് ശ്രീലക്ഷ്മി. മൃതദേഹം ജുബൈല്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍. ജുബൈല്‍ പൊതുസമൂഹത്തില്‍ സേവന സന്നദ്ധയായിരുന്ന ശ്രീലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗം മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി.
Related News