ജിദ്ദ: റിയാദിലും ജിദ്ദയിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു. ജിദ്ദയില്‍ മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗറിലെ പരേതനായ കൂളത്ത് അലവികുട്ടി ഹാജിയുടെ മകന്‍ മഖ്ബൂല്‍ (51) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മഹജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു മരണം. ഭാര്യ: ആരിഫ. മക്കള്‍: അബ്ദുല്‍ വാഹിദ്, മാജിദ, നഹ്ദ, ഹിദ. മരുമകന്‍: സല്‍മാന്‍ (ചെമ്മാട്). മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
റിയാദില്‍ പെരുമ്പാവൂര്‍ സൗത്ത് വല്ലം മൂക്കട അന്ത്രുവിന്റെ മകന്‍ ഷെമീര്‍ (50) ആണ് മരിച്ചത്. മാതാവ്: ആബിദ. ഭാര്യ: ആബിദ സമീര്‍. മക്കള്‍: മുഹമ്മദ് ശബാന്‍, മുഹമ്മദ് റിസ്‌വാന്‍, സൈനുല്‍ ആബിദ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related News