ജിദ്ദ: ഓവര്‍ടേക്കിംഗിനായി റോഡ് ഷോള്‍ഡറുകള്‍ ഉപയോഗിക്കരുതെന്ന് സൗദി ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കി. അത്തരം പെരുമാറ്റം വാഹനങ്ങളുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നതും ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുന്നതുമായ ലംഘനമാണെന്ന് എക്‌സ് പ്ലാറ്റ് ഫോമില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
'റോഡ് ഷോള്‍ഡറുകള്‍ ഓവര്‍ടേക്കിംഗിനായി ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ചലനം തടസ്സപ്പെടുത്തുകയും ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും. റോഡുകളില്‍ പൊതു സുരക്ഷ ഉറപ്പാക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. 'റോഡ് ഷോള്‍ഡറുകള്‍ അടിയന്തര സ്റ്റോപ്പുകള്‍ക്കും കാല്‍നടക്കാരുടെ ഉപയോഗത്തിനുമായി നിശ്ചയിച്ചിട്ടുള്ളതാണ്, അത് ഓവര്‍ടേക്കിംഗിന് ഉപയോഗിക്കാന്‍ പാടില്ല.
തെറ്റായ പെരുമാറ്റം തടയുന്നതിനും രാജ്യത്തുടനീളമുള്ള ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ട്രാഫിക് വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ്. ട്രാഫിക് തടസ്സങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളിലും അല്ലാത്തപ്പോളും ചില ഡ്രൈവര്‍മാര്‍ റോഡ് ഷോള്‍ഡറുകളിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കാറുണ്ട്. അപ്രതീക്ഷിതമായ ഈ നീക്കം മറ്റ് ഡ്രൈവര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Related News