റിയാദ്: സൗദിയില്‍ വന്‍ മയക്കുമരുന്നുവേട്ട. അസീര്‍ മേഖലയിലെ അല്‍-റബൂവ സെക്ടറിലെ ബോര്‍ഡര്‍ ഗാര്‍ഡിന്റെ ലാന്‍ഡ് പട്രോളിംഗ്, അതിര്‍ത്തി സുരക്ഷാ സംവിധാനം ലംഘിച്ച് 405 കിലോ ഖാത് കടത്തിയതിന് 27 പേരെ അറസ്റ്റ് ചെയ്തു.
ഇവര്‍ക്കെതിരെയുള്ള പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കി, പ്രതികളേയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
രണ്ടാമത്തെ ഓപ്പറേഷനില്‍, ജിസാന്‍ മേഖലയിലെ അല്‍-ദേര്‍ സെക്ടറിലെ ബോര്‍ഡര്‍ ഗാര്‍ഡുകളുടെ ലാന്‍ഡ് പട്രോളിംഗ് 120 കിലോഗ്രാം ഖാത് ചെടികള്‍ കടത്തിയതിന് 5 പേരെ അറസ്റ്റ് ചെയ്തു. ഇവരേയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
Related News