കുവൈത്ത്സിറ്റി: മൂന്നു മാസം മുന്‍പ് ഡ്രൈവറായി കുവൈത്തില്‍ ജോലിക്കെത്തിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് നീലേശ്വരം കൊമ്പന്‍തവടി പരപ്പ കൊച്ചുവീട്ടില്‍ ആദര്‍ശ് രാജു (28) വിനെയാണ് ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദര്‍ശ് ഡ്രൈവറായി ജോലി ചെയ്യുന്ന സഅദ് അബ്ദുള്ള സിറ്റി പ്രദേശത്തെ തൊഴിലുടമയായ സ്വദേശിയുടെ വീട്ടിലാണ് തൂങ്ങി മരിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആദര്‍ശ് ഡ്രൈവര്‍ ജോലിക്കായി കുവൈത്തില്‍ എത്തിയത്. അവിവാഹിതനാണ്. കൊമ്പന്‍തവടി പരപ്പ കൊച്ചു വീട്ടില്‍ രാജുവിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരങ്ങള്‍: അര്‍ജുന്‍, ബിന്ദുജ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
Related News