ദമാം: ഖത്തീഫ് കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച റമദാന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. റമദാന്‍ ഒന്ന് മുതല്‍ ഇരൂപത്തി മൂന്ന് വരെ സംഘടിപ്പിച്ച പ്രോഗ്രാമില്‍ നൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
മത്സരത്തില്‍ ഫൗസിയ സിദ്ധീഖ് ഒന്നാം സ്ഥാനവും ശബാന യാസ്മിന്‍, റുക്സാന നാസര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കും മത്സരത്തിലെ മുഴുവന്‍ പങ്കാളികള്‍ക്കും പ്രത്യേക പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നല്‍കി അനുമോദിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വനിതാവിങ് പ്രസിഡന്റ് സറീന നിയാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഷ്താഖ് പേങ്ങാട് ഫലപ്രഖ്യാപനം നിര്‍വഹിച്ചു.
നിയാസ് തോട്ടിക്കല്‍, ജസീന നൗഷാദ് സംബന്ധിച്ചു.
ഫോട്ടോ: ഫൗസിയ സിദ്ധീഖ്, ശബാന യാസ്മിന്‍, റുക്സാന നാസര്‍.
Related News