ദമാം : രണ്ട് വൃക്കകളും തകരാറിലായി ചികില്‍സക്കായി ബുദ്ധിമുട്ടുന്ന മയ്യില്‍കോറളായി സ്വദേശി ഷബീറിന്റെ തുടര്‍ചികില്‍സക്ക് വേണ്ടി ഒഐസിസി ദമാം കണ്ണുര്‍ ജില്ലാകമ്മിറ്റി സ്വരൂപിച്ച തുക ജില്ലാ പ്രസിഡന്റ് മുസ്തഫ നണിയൂര്‍ നമ്പറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒഐസിസി ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിജില ഹമീദ് ഷംസീര്‍േ കാറളായിക്ക് കൈമാറി. ജില്ലാ ഭാരഭാഹികളായ പി.പി.ഫറൂഖ്, സാജിദ് മമ്മു, കെ.പി.അഷറഫ്, ഷബീര്‍ മമ്മു, ഷിബു ഇരിക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.് ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ശ്രീധരന്‍ സ്വാഗതവും പ്രകാശന്‍ ഇട്ടമ്മല്‍ നന്ദിയും പറഞ്ഞു.
Related News