l o a d i n g

ഗൾഫ്

വായനയില്ലാത്ത മനുഷ്യന്‍ കാലസ്തംഭനം നേരിടും -പ്രിയദര്‍ശനി പബ്ലിക്കേഷന്‍സ് സാഹിത്യാസ്വാദന പരിപാടിക്ക് റിയാദില്‍ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 13, 2025

റിയാദ്: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പബ്ലിക്കേഷന്‍ വിഭാഗമായ പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്ററിെന്റ ദ്വൈമാസ സാഹിത്യാസ്വാദന പരിപാടിക്ക് റിയാദില്‍ തുടക്കമായി. 'പുസ്തകങ്ങളും എഴുത്തുകാരും' എന്ന ശീര്‍ഷകത്തിലുള്ള പരിപാടിയുടെ സൗദി തല ഉദ്ഘാടനം മാധ്യമപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക് നിര്‍വഹിച്ചു. വായനയില്ലാത്ത മനുഷ്യന്‍ കാലസ്തംഭനം നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെയും തന്റെ കാലങ്ങളെയും അറിയാന്‍ വായന കൂടിയേ തീരൂ. നിര്‍മത ചരിത്രങ്ങളെ പലയിടത്തും തിരുത്താന്‍ കഴിയാതെ പോകുന്നത് ചരിത്രം വായിക്കാത്ത പുതുതലമുറ വളരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി റിയാദില്‍ പ്രവാസം നയിക്കുന്ന എഴുത്തുകാരന്‍ റഫീഖ് പന്നിയങ്കരയുടെ പുസ്തകങ്ങളും എഴുത്ത് അനുഭവങ്ങളുമാണ് ഉത്ഘാടന ദിവസം ചര്‍ച്ച ചെയ്തത്. തന്റെ വായന അനുഭവങ്ങളും എഴുത്തിലേക്കെത്തിയ രീതിയും റഫീഖ് വിശദീകരിച്ചു. കോഴിക്കോട്ടൊരു പുസ്തകോത്സവത്തില്‍ വെച്ചാണ് കടമ്മനിട്ടയും വൈക്കം മുഹമ്മദ് ബഷീറും ഉള്‍പ്പടെയുള്ള അക്കാലത്ത് എഴുത്തിന്റെ കുലപതികളെ കാണുന്നത്. അവരെപോലെയൊക്കെ എഴുതി തെളിയണമെന്ന് ആഗ്രഹിച്ചെങ്കിലും അവരിലേക്കുള്ള ദൂരം ഇനിയും ഏറെ കൂടുതലാണെന്ന് റഫീഖ് പരിപാടിയില്‍ പറഞ്ഞു.

പണം സ്വരൂക്കൂട്ടി വായിക്കാന്‍ പുസ്തകങ്ങള്‍ വാങ്ങുന്നതായിരുന്നു അക്കാലത്തെ ലഹരി. വായന ലഹരിയാക്കിയാല്‍ എല്ലാ അര്‍ഥത്തിലും മനുഷ്യന് പുരോഗതിയുടെ പടവ് കയറാനാകുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടികള്‍ അതത് പ്രവിശ്യകളിലെ ഒ.ഐ.സി.സിയുമായി സഹകരിച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പരിപാടിയില്‍ പറഞ്ഞു.

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം അഡ്വ. അജിത് അധ്യക്ഷത വഹിച്ചു. സൗദി കോഓഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ ആമുഖം പറഞ്ഞു. എഴുത്തുകാരായ സബീന എം. സാലി, നിഖില സമീര്‍, സുബൈദ കോമ്പില്‍, ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, ഗ്ലോബല്‍ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പളളി, ഷാഫി മാസ്റ്റര്‍,ഷിബു ഉസ്മാന്‍, ശുകൂര്‍ ആലുവ എന്നിവര്‍ സംസാരിച്ചു. കൗണ്‍സില്‍ അംഗം നാദിര്‍ഷ സ്വാഗതവും ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.

ഫോട്ടോ: പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്ററിന്റെ ദ്വൈമാസ സാഹിത്യാസ്വാദന ഉദ്ഘാടന പരിപാടിയില്‍ എഴുത്തുകാരന്‍ റഫീഖ് പന്നിയങ്കര സംസാരിക്കുന്നു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026