ജിദ്ദ: മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കള്‍ (41) ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദയിലെ ഹയ്യ അല്‍ സഫയിലെ ഒരു കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. 13 വര്‍ഷത്തിലധികമായി പ്രവാസിയാണ്. ഭാര്യ: ശക്കീറ. മകന്‍ മുഹമ്മദ് ഹാഷിം (16). പിതാവ്: അബു കുരിക്കള്‍, മാതാവ് വിയ്യുമ്മ.
ജിദ്ദ കിംങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടി ക്രമങ്ങള്‍ക്ക് ഐസിഎഫ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു.
Related News