റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ (മിഅ) ആഭിമുഖ്യത്തില്‍ ചെറിയ പെരുന്നാളിനൊടനുബന്ധിച്ച് നടത്തിയ 'പെരുന്നാള്‍ ഫോട്ടോ' മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടത്തി. റിയാദിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ പെരുന്നാള്‍ ദിനത്തില്‍ 'മക്കളുടെ സന്തോഷ നിമിഷം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ നിരവധിയാളുകളാണ് പങ്കെടുത്തത്. ഐറ സഹക് ജംഷിദ്, സനൂബര്‍ ഹലീമ സിദ്ദീഖ്, ഹാനിയ ഖന്‍സ മന്‍സൂര്‍ തുടങ്ങിയവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ മുഖ്യരക്ഷാധികാരി സിദ്ദീഖ് കല്ലുപറമ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അധ്യക്ഷനായിരുന്നു. വിനോദ് മഞ്ചേരി, ഫക്രുദ്ദീന്‍ മമ്പാട്, അബൂബക്കര്‍ മഞ്ചേരി, ലീന ജാനിഷ്, സൈഫുന്നീസ സിദ്ധീഖ്, നമീറ സമീര്‍, സ്വപ്ന വിനോദ്, ജംഷാദ് തുവ്വൂര്‍, ജാനിഷ് പാലേമാട് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
അബ്ദുള്‍ മജീദ് പതിനാറുങ്ങല്‍, റിയാസ് വണ്ടൂര്‍, പി.സി.മുജീബ് ബാഹര്‍, വഹീദ് വാഴക്കാട്, അബ്ദുല്‍ മജീദ് ചോല, നവാര്‍ തറയില്‍, അബൂബക്കര്‍,
ജമീദ് വല്ലാഞ്ചിറ, ഫൈസല്‍ ടി.എം.എസ്, സൈഫുള്ള വാളശ്ശേരി എന്നിവര്‍ സമ്മാനദാനം നടത്തി. അബ്ദുല്‍ കരീം ഒളവട്ടൂര്‍, സുനില്‍ ബാബു എടവണ്ണ, ഷമീര്‍ കല്ലിങ്ങല്‍, ഹബീബ് റഹ്‌മാന്‍, ശിഹാബുദ്ദീന്‍ കരുവാരകുണ്ട്, അന്‍വര്‍ സാദത്ത് വെട്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങിന് സഫീര്‍ തലാപ്പില്‍ സ്വാഗതവും ഉമറലി അക്ബര്‍ നന്ദിയും പറഞ്ഞു.
Related News