l o a d i n g

ഗൾഫ്

'ഫാസിസം വഖഫിലും' വഖഫ് ഭേദഗതി നിയമത്തിനെതിരെ കെ.എം.സി.സി ചര്‍ച്ചാ സംഗമം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 13, 2025

ജിദ്ദ: ജനാധിപത്യ മര്യാദപോലും പാലിക്കാതെ, മുസ്ലിം മത സംഘടനകളെയോ രാജ്യത്തെ പ്രതിപക്ഷ കക്ഷികളെയോ കേള്‍ക്കാതെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വഖഫ് ഭേദഗതി നിയമത്തിന് എതിരെ രാജ്യത്തെ ജനാധിപത്യ കക്ഷികളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ടെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഫാസിസം വഖഫിലും പിടിമുറുക്കി എന്ന പേരില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. പുതിയ നിയമം, തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി മാത്രം ദൈവിക പ്രീതി ലക്ഷ്യമാക്കി മുന്‍ഗാമികള്‍ ദാനം ചെയ്ത വഖഫ് ട്രസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള സമ്പത്ത് പിടിച്ചെടുക്കാനുള്ള ആര്‍.എസ്.എസ് നീക്കമാണന്ന് നടക്കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരില്‍നിന്നും നിരന്തരം ഉണ്ടാവുന്ന കരിനിയമങ്ങള്‍ ഒരു സമൂഹത്തെ രാജ്യത്തുനിന്ന് ഉന്‍മൂലനം ചെയ്യാനുള്ള ആര്‍ എസ് എസ് അജണ്ടയുടെ ഭാഗമാണെന്നും വ്യക്തമാക്കി.

സംസ്ഥാന മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിക്കുന്ന വഖഫ് റാലിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന്ന ചര്‍ച്ചാ സംഗമത്തില്‍ പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എ. എം. ഷാജഹാന്‍ സംഗമം ഉദ്ഘാടനം ചെയ്തു. തെങ്കാശി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സെയ്ദ് പട്ടാണി മുഖ്യ പ്രഭാഷണം നടത്തി.

നിയമം മുസ്ലിം സമൂഹത്തിന്റെ മത-ആരാധന കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അവകാശങ്ങളെ ഭംഗപ്പെടുത്തും. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുക വഴി സമൂഹത്തിന്റെ മാത്രം ഉന്നമനത്തിന് വേണ്ടിയുള്ള വഖഫ് ട്രസ്റ്റുകളില്‍ അമുസ്ലിങ്ങളെ നിര്‍ബന്ധമായും നോമിനേറ്റ് ചെയ്യുന്നത് ഭരണഘടന രാജ്യത്തെ എല്ലാ മതങ്ങള്‍ക്കും നല്‍കിയ അവകാശങ്ങളുടെ ലംഘനമാണ്. സമുദായത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാറ്റി വെച്ച് കേരളത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകളും രാജ്യത്തെ മതേതര രാഷ്ട്രീയ കക്ഷികളോടൊത്തു ഈ കരിനിയമത്തിനെതിരില്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രതിഷേധ സ്വരമുയര്‍ത്തുന്നതിന് മുന്നോട്ട് വരണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

ഈ നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ വഖഫ് ആസ്തികള്‍ അന്യാധീനപ്പെടാന്‍ സാധ്യതയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്ലിം മത സംഘടനകളെയും ജനാതിപത്യ മതേരത്വ രാഷ്ട്രീയ കക്ഷികളുടെ ഇടയിലും ഈ നിയമത്തിന്റെ ഗൗരവമായ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധ വല്‍ക്കരണം നടത്തുന്നതിനും കേരളത്തിലെ മുസ്ലിം നേതൃത്വവും മതേതര ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

വിവിധ മത സംഘടനകളെ പ്രതിനിധീകരിച്ച് നജ്മുദ്ദീന്‍ ഹുദവി, കാസിം സഖാഫി, ശിഹാബ് സലഫി, സലാഹ് കാരാടന്‍, ഡോക്ടര്‍ റിയാസ്, നൗഷാദ് മസ്ഊദ് മൗലവി, മന്‍സൂര്‍ മാസ്റ്റര്‍, ഗോവ കെഎംസിസി സെക്രട്ടറി നിസാമി നൈന, സൗദി കെഎംസിസി സെക്രട്ടറി നാസര്‍ എടവനക്കാട്, സി കെ റസാക്ക് മാസ്റ്റര്‍, എന്നിവര്‍ പ്രസംഗിച്ചു. വി പി മുസ്തഫ സ്വാഗതവും അബ്ദുറഹ്‌മാന്‍ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു.

ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ എ. കെ. ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സന്‍ ബത്തേരി, ശിഹാബ് താമരക്കുളം, സാബില്‍ മമ്പാട്, അശ്‌റഫ് താഴെക്കോട്, ഷക്കീര്‍ മണ്ണാര്‍ക്കാട്, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

Photo

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026