ദോഹ : ഉപ്പള കണ്ണാടിപ്പാറ സ്വദേശി മുഹമ്മദ് ഫസല്‍നൂര്‍ (48) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അല്‍ഖോറില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
ബി കെ മുഹമ്മദ് ഹാജി-ഐഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ആബിദ. മക്കള്‍: മുഹമ്മദ് ഹിലാല്‍, മുഹമ്മദ് അഷ്ഫാഖ്, ആയിഷത്ത് ആദില. സഹോദരങ്ങള്‍ : കമറുദ്ദിന്‍, മുനീര്‍, ഇര്‍ഷാദ്, മൈമൂന, നൂര്‍ജഹാന്‍, മിസ്രിയ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് നാട്ടില്‍ കൊണ്ട് പോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Related News