l o a d i n g

ഗൾഫ്

ആണവ ഉത്പാദനം ജനകീയ ആവശ്യങ്ങള്‍ക്കായി പ്രാദേശികവല്‍കരിക്കാന്‍ യു എസ് - സൗദി കരാര്‍ വൈകാതെ

അക്ബര്‍ പൊന്നാനി

Thumbnail
By    
April 13, 2025

ജിദ്ദ: റിയാദും വാഷിംഗ്ടണും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇനിയും കൂടുതല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഊര്‍ജം, പരിസ്ഥിതി എന്നിവയില്‍ ആഗോളതലത്തില്‍ വന്നു കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച് തന്ത്രപ്രധാനമായ പരസ്പര സഹകരണ നീക്കങ്ങള്‍ വരുന്നു.

ശനിയാഴ്ച സൗദി തലസ്ഥാനത്തെത്തിയ യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്, സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ വരാനിരിക്കുന്ന യു എസ് - സൗദി സിവിലിയന്‍ ആണവ കരാര്‍ കൂടി ഉള്‍പ്പെടുന്നതാണ്. യു എസ് ഊര്‍ജ മന്ത്രിയെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും സൗദി മന്ത്രി റിയാദിലെ കിംഗ് അബ്ദുല്ല പെട്രോളിയം പഠന ഗവേഷണ കേന്ദ്രത്തില്‍ ഊഷ്മളമായി സ്വീകരിച്ചു.

ഊര്‍ജ്ജ ഗവേഷണ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങള്‍, വൈദഗ്ധ്യ കൈമാറ്റം, സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവയും അമേരിക്കന്‍ മന്ത്രിയുടെ സൗദി സന്ദര്‍ശന വേളയില്‍ ചര്‍ച്ചകള്‍ക്ക് വിഷയമായി.

ഊര്‍ജ മേഖലയും ആണവ സാങ്കേതികവിദ്യയുടെ സിവിലിയന്‍ തലങ്ങളും കേന്ദ്രീകരിച്ചള്ള ഒരു പ്രധാന പരസ്പര സഹകരണ കരാര്‍ അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ വൈകാതെ നിലവില്‍ വരും. യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പ്രഖ്യാപിച്ചതാണ് ഇത്.

സൗദി അറേബ്യയുമായുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള തന്റെ രാജ്യത്തിന്റെ ശ്രമങ്ങളിലെ ഒരു തന്ത്രപരമായ ചുവടുവയ്പ്പാണ് വരാനിരിക്കുന്ന ആണവ സഹകരണ കരാര്‍ എന്ന് റൈറ്റ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യയുമായി ഇനിയും വികസിച്ചു കൊണ്ടിരിക്കുന്ന പരസ്പര സഹകരണത്തിത്തില്‍ സമാധാനപരമായ ആണവോര്‍ജ്ജ വ്യവസായത്തെ രാജ്യത്തിനകത്ത് യാഥാര്‍ഥ്യമാക്കുകയെന്നതും ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കാലത്തെ സൗദി അറേബ്യയുടെ കാഴ്ചപ്പാടുകളെയും ആഗോളതലങ്ങളുള്ള അതിന്റെ മുന്‍കൈ ശ്രമങ്ങളെയും പ്രശംസിക്കുന്നതായും റൈറ്റ് ചൂണ്ടിക്കാട്ടി. 'ലോകത്തെ കൂടുതല്‍ സുന്ദരമാക്കി കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ' - അമേരിക്കന്‍ പ്രമുഖന്‍ വിശേഷിപ്പിച്ചു. ഇതില്‍ അമേരിക്ക വമ്പിച്ച സഹകരണത്തിനുള്ള അവസരമായാണ് കാണുന്നതെന്നും അദ്ദേഹം തുടര്‍ന്നു.

- അക്ബര്‍ പൊന്നാനി

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026