ദുബായ്: യു.എ.ഇയിലെ മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി മലപ്പുറം ജില്ലയിലെ വാണിയമ്പലം സ്വദേശിനി ദാനിയ നാജിഹ. ആരോഗ്യ മേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളെ കുറിച്ചുള്ള ഗവേഷണത്തിനാണ് പിഎച്ച്ഡി ലഭിച്ചത്.
ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ ദാനിയ കുസാറ്റില്‍ നിന്ന് ബിടെക്കും സിഇടിയില്‍ നിന്ന് എംടെക്കും നേടി 2021ലാണ് ഗവേഷണം ആരംഭിച്ചത്. രാജ്യാന്തര ശാസ്ത്ര ജെര്‍ണലുകളില്‍ നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊക്കാറണി അബ്ദുല്‍ കരീം നസീറ ബീഗം ദമ്പതികളുടെ മകളും, ചേളാരി സ്വദേശിയും അബുദാബി ഐടി മേഖലയിലെ ഉദ്യോഗസ്ഥനുമായ മാലിക് സദയുടെ ഭാര്യയുമാണ്. ഏകമകള്‍ : ഹെയ്സ്ലിന്‍ എല്‍നോര്‍.
Related News