റിയാദ് : കോണ്‍ഗ്രസ്സ് നേതാവും രാഷ്ട്രീയ കാര്യസമിതി അംഗവുമായ ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ സബര്‍മതി ഹാളില്‍ ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
വിദ്യാര്‍ത്ഥി പ്രസ്ഥാനം മുതല്‍ ആറര പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലമായ രാഷ്ട്രീയ ജീവിതം. കൊല്ലം ജില്ലയില്‍ പ്രവര്‍ത്തകരെ നെഞ്ചോട് ചേര്‍ത്ത് പാര്‍ട്ടിയെ കെട്ടുറപ്പോടെ നിലനിര്‍ത്താന്‍ പ്രവര്‍ത്തിച്ച നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചനം യോഗം വിലയിരുത്തി.
യോഗം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം നിര്‍വഹിച്ചു, സൗദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലീം അര്‍ത്തിയില്‍ മുഖ്യ അനുശോചന പ്രഭാഷണം നിര്‍വഹിച്ചു.
കുട്ടിക്കാലത്തു പ്രസ്ഥാനത്തിലേക്ക് വന്ന നാളുകള്‍ മുതല്‍ പ്രിയ നേതാവിന്റെ കരുതലും സ്‌നേഹവും അനുഭവിക്കുകയും ചെയ്ത ഇന്നലെകളിലെ ഓര്‍മ്മകള്‍ അബ്ദുല്‍ സലീം അര്‍ത്തിയില്‍ പങ്കുവെച്ചു. പ്രസ്ഥാനത്തിന്റെ കരുത്തരായ നേതാക്കള്‍ നഷപ്പെടുമ്പോള്‍ സങ്കടം ഉണ്ടെങ്കിലും പുതിയ നേതൃനിര ഉയര്‍ന്നു വരുന്നു എന്ന പ്രതീക്ഷയും പങ്കു വെച്ചു .
ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് നസീര്‍ ഹനീഫ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.
സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാര്‍ക്കാട്, ശിഹാബ് കൊട്ടുകാട് , ഷാനവാസ് മുനമ്പത്ത്, ബിനോയ് , നാദിര്‍ ഷാ റഹിമാന്‍, അലക്സാണ്ടര്‍ ,സന്തോഷ് ബാബു , ഹരീന്ദ്രന്‍, നാസ്സര്‍ വലപ്പാട് എന്നിവര്‍ സംസാരിച്ചു. കൊല്ലം ജില്ലാ കമ്മറ്റി ട്രെഷറര്‍ സത്താര്‍ ഓച്ചിറ നന്ദി രേഖപ്പെടുത്തി.
Related News