റിയാദ്: റിയാദ് ആസ്ഥാനമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ റമദാന്‍ അധിഷ്ഠിത പ്രോഗ്രാമുകള്‍ക്ക് മെഗാ മീറ്റോട് കൂടി തിരശ്ശീല വീണു. പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ശിഹാബ് കൊട്ടുക്കാട് മെഗാ മീറ്റ് ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ മാനവികതക്ക് വേണ്ടിയിട്ടുള്ളതാണെന്നും, ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനം ജീവിതചര്യയാക്കുമ്പോഴാണ് ഒരാള്‍ക്ക് ജീവിത വിജയം സാധ്യമാകുക എന്നും, അതിനായിട്ട് ഭൗതികമായ യാതൊരു പ്രതിഫലേച്ചയും കൂടാതെ പ്രത്യേകമായ ഫീസോ സംഭാവനയോ ഈടാക്കാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്ലബ്ബുകള്‍ വളരെയധികം സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രബുദ്ധരായ പ്രബോധകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി 2019 ലാണ് ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് എന്ന പ്രസംഗ പരിശീലന കളരിക്ക് ആരംഭം കുറിച്ചത്. ഇന്നത് 18 ഓളം ക്ലബ്ബുകളും ഒരു ഖുത്തുബ ട്രെയിനിങ് ക്ലബ്ബുമായി വളര്‍ന്നിരിക്കുകയാണ്. പഠിതാക്കളുടെ കഴിവും ആത്മവിശ്വാസവും താല്പര്യവുമെല്ലാം വര്‍ധിപ്പിക്കുന്നതിനായി ഇതിനോടകം ധാരാളം പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബ് കാഴ്ചവച്ചു കഴിഞ്ഞു. അതില്‍ പ്രാധാന്യമര്‍ഹിക്കുന്നവയായിരുന്നു റമദാന്‍ അധിഷ്ഠിതമായ സ്‌പെഷ്യല്‍ പ്രോഗ്രാമുകള്‍.
പരിശുദ്ധ റമദാനിനോട് അനുബന്ധിച്ച് ക്ലബ്ബ് മുന്നോട്ടുവച്ച സ്‌പെഷ്യല്‍ പ്രോഗ്രാമുകള്‍ ആയിരുന്നു തഫ്‌സീര്‍ വായിക്കൂ വിജയം നേടൂ, തഫ്‌സീറോടുകൂടിയുള്ള ഖുര്‍ആന്‍ പാരായണ മത്സരം, ഒരു ദിനം ഒരു ചോദ്യം, സുഭാഷിതം, എന്നിങ്ങനെ 4 പ്രോഗ്രാമുകള്‍.
തഫ്‌സീറോടുകൂടിയുള്ള ഖുര്‍ആന്‍ പാരായണത്തിന് മുബഷിറ നേതൃത്വം നല്‍കി. അഞ്ച് തവണ തഫ്‌സീര്‍ സഹിതം ഖത്തവും 304 പേജും തീര്‍ത്തുകൊണ്ട് ക്ലബ് നമ്പര്‍ 12 ല്‍ നിന്നും സബീന കല്ലായി ഒന്നാം സ്ഥാനവും നാലു തവണ തഫ്‌സീര്‍ സഹിതം ഖത്തവും 511 പേജ് തീര്‍ക്കുകയും ചെയ്തുകൊണ്ട് ക്ലബ്ബ് നമ്പര്‍4 ല്‍ നിന്നും ആമിന കായണ്ണ രണ്ടും നാലുതവണ ഖത്തവും 17 പേജും തീര്‍ത്തുകൊണ്ട് ക്ലബ്ബ് നംബര്‍ 17 ഇല്‍ നിന്ന് അസ്മാബി മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
തഫ്‌സീര്‍ വായിക്കൂ വിജയം നേടൂ....എന്ന പ്രോഗ്രാമിന് പ്രോഗ്രാം ഡയറക്ടര്‍ ഷക്കീല ഷാജഹാനും ചീഫ് കോഡിനേറ്റര്‍ ജമാല്‍ അത്തോളിയും നേതൃത്വം നല്‍കി. വിജയികളില്‍ ഒന്നാമത് എത്തിയത് ക്ലബ് നമ്പര്‍ 8 ല്‍ നിന്നും സുബൈദ സി കെ ആയിരുന്നു. രണ്ടാമതായി ക്ലബ് നമ്പര്‍ 14 ല്‍ നിന്നും ഷഹബാനത്തും മൂന്നാമത് ആയി ക്ലബ് നമ്പര്‍ 11 ല്‍ നിന്നും സുലൈഖ പിഇ യും വിജയികളായി.
ഒരു ദിനം ഒരു ചോദ്യം എന്ന പ്രോഗ്രാമിന്റെ പ്രോഗ്രാം ഡയറക്ടര്‍ ജാസ്മിന്‍ ചേര്‍ത്തലയും ചീഫ് കോഡിനേറ്റര്‍ ബഷീര്‍ കൈപ്പമംഗലവുമായിരുന്നു. ക്ലബ് നമ്പര്‍ 4 ല്‍ നിന്നും നെയ്മ ഷാര്‍ജ, ക്ലബ്ബ് നമ്പര്‍ 8 ല്‍ നിന്നും സുബൈദ, ഗ്രൂപ്പ് നമ്പര്‍ 3 ല്‍ നിന്ന് പ്യാരി ജാന്‍ എന്നിവരാണ് വിജയികള്‍.
റമദാനിലെ പുലരികളെ ധന്യമാക്കിക്കൊണ്ട് ക്ലബ്ബ് നടത്തിയ സുഭാഷിതം പ്രോഗ്രാമിന്റെ പ്രോഗ്രാം ഡയറക്ടര്‍ നഈമയും ചീഫ് കോഡിനേറ്റര്‍ ആന്‍സനയുമായിരുന്നു. ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് എന്ന പ്രസംഗ പരിശീലന കളരിയില്‍ നിന്നുള്ള ഏകദേശം 55 ഓളം സ്പീക്കേഴ്‌സാണ് റമദാന്‍ ഒന്നു മുതല്‍ 30 വരെ നടത്തിയ സുഭാഷിതം പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിച്ചത്.
വിജയികള്‍ക്കും കോഡിനേറ്റര്‍മാര്‍ക്കും സ്പീക്കേഴ്‌സിനും ആശംസകള്‍ അറിയിച്ചുകൊണ്ട് സംസാരിച്ച ചെയര്‍മാന്‍ അബ്ദുന്നസീര്‍ പ്രവര്‍ത്തനത്തില്‍ അധിഷ്ഠിതമായ പഠനം കൂടുതല്‍ ഫലവത്താണെന്നും അത്തരം പരിശീലന രീതിയാണ് ക്ലബ്ബിന്റെ മുഖമുദ്ര എന്നും, ഇസ്ലാമിക പ്രബോധനം ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ക്ലബ്ബില്‍ അംഗമാകാന്‍ സാധിക്കുമെന്നും സൂചിപ്പിച്ചു.
ഈ പ്രസംഗ പരിശീലന കളരിയില്‍ നിന്നും പരിശീലനം സിദ്ധിച്ച വ്യക്തികള്‍ പ്രസംഗകലയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ചിട്ടയായ പരിശീലനത്തിലൂടെ ഓരോരുത്തരുടെയും കഴിവുകളെ തേച്ചു മിനുക്കി എടുക്കാന്‍ സാധിക്കുമെന്നും ആശംസ നേര്‍ന്ന ഗ്ലോബല്‍ ഡയറക്ടര്‍ ലൈല വണ്ടൂര്‍ അഭിപ്രായപ്പെട്ടു. ഈ വേദിയിലൂടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എത്തിയ സഹോദരിമാരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും സന്തോഷം പങ്കുവെക്കലുമെല്ലാം വലിയൊരു അനുഭവമായിരുന്നു. ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനം ജീവിതചര്യയാക്കിക്കൊണ്ട് മുന്നേറാനും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുവാനും ലഭിച്ചിട്ടുള്ള ഈ അവസരത്തെ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യക്തിഗത വികസനത്തിന് ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ ഗുണം ചെയ്യുന്നുണ്ടെന്ന് റിയാദ് ക്ലബ് ഡയറക്ടര്‍ ആഷിക് മഞ്ചേരി പറഞ്ഞു. ഫ്രീയായി പരിശീലനം നടത്തുന്ന ലൗ ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ (9847215565) നമ്പറില്‍ ബന്ധപ്പെടുക.
ഫോട്ടോ: ഉദ്ഘാടകന്‍ ഷിഹാബ് കൊട്ടുകാട് ക്ലബ് ചെയര്‍മാന്‍ അബ്ദുന്നസീറിനൊപ്പം.
Related News