ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ തൃശൂര്‍ വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാര്‍ (81) മക്കയില്‍ നിര്യാതനായി. കഴിഞ്ഞ ഏപ്രില്‍ ഏഴാം തീയതി
തിങ്കളാഴ്ചയാണ് ഉംറക്കായി മക്കയിലെത്തിയത്.
ഉംറക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ച ഹറമില്‍ വെച്ച് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്നു മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ഷെമീര്‍ മുഹമ്മദ് (ഷാര്‍ജ), സജനി. മക്കയില്‍ ഖബറടക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മകന്‍ ഷമീറും, ജിദ്ദ നവോദയയുടെ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നു.
Related News