കോഴിക്കോട്: പ്രവാസി ബോധവല്‍കരണത്തിന്റെ ഭാഗമായി ഒരു വര്‍ഷം തുടരെ എഴുതിയ സുമ്പുല സ്‌ക്രിപ്റ്റുകള്‍ക്ക് സി.എം മുഹമ്മദ് ഫാറൂഖ് ഫൈസി മണ്ണാര്‍ക്കാടിന് ലഭിച്ച നാഷണല്‍ ടാലന്റ് റെകോര്‍ഡ് ബുക്കിന്റെ സര്‍ട്ടിഫിക്കറ്റും മെഡലും കോഴിക്കോട് ട്രേഡ് സെന്ററില്‍ നടന്ന ഫ്യൂച്ചര്‍ ഫെസ്റ്റ് 25 ല്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗിന്നസ് സത്താര്‍ സമ്മാനിച്ചു.
പ്രവാസികളുടെ പുരോഗതിക്കാവശ്യമായ സാമ്പത്തിക അച്ചടക്കമായിരുന്നു സുമ്പുലയുടെ പ്രമേയം. കുടുംബം, കൂട്ടുകാര്‍, നാട്ടുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിവരോടുള്ള സമീപനങ്ങള്‍ അതിനാവശ്യമായ ലീഡര്‍ഷിപ്പ് ക്വോളിറ്റികള്‍, നീക്കിയിരിപ്പ്, നിക്ഷേപം, വ്യാജ സംരഭങ്ങളെകുറിച്ചുള്ള ജാഗ്രത തുടങ്ങി പ്രവാസം നേരത്തെ അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസമാക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു സുമ്പുല സ്‌ക്രിപ്റ്റുകള്‍. പ്രവാസി സംഘടനകള്‍ പ്രവാസികള്‍ക്കിടയില്‍ തന്നെയാണ് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതെന്ന ആശയം കൂടി സുമ്പുലക്കുണ്ടായിരുന്നു.
Related News