മസ്‌ക്കത്ത്: വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചു. താമരകുളത്തെ ജോസഫ് വിക്ടര്‍ (37) ആണ് മസ്‌കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ മാസം 26ന് രാത്രിയില്‍ ഇബ്ര - സൗദി പാതയില്‍ സഫക്കു സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇബ്രി അപ്ലൈഡ് സയന്‍സില്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസറായിരുന്നു. പിതാവ്: വിക്ടര്‍ ഫ്രാന്‍സിസ്. മാതാവ്: മോളി വിക്ടര്‍. ഭാര്യ: മെറി ആഗ്‌നസ് ജോസഫ്. മക്കള്‍: ജെസീക്ക ജോസഫ്, ജെനീക്ക ജോസഫ്. സഹോദരന്‍: വിക്ടര്‍ ബ്രൂണോ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related News