l o a d i n g

ഗൾഫ്

റിയാദ് ഒഐസിസി പ്രസംഗ കളരി പുനരാരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 16, 2025

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രസംഗ കളരി ഒരിടവേളക്ക് ശേഷം പുനരാരംഭിച്ചു. ചടങ്ങ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും പ്രസംഗ കളരിയുടെ പരിശീലകനുമായ അഡ്വ.എല്‍.കെ അജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ നസറുദ്ധീന്‍ വി.ജെ മുഖ്യാത്ഥിയായി. ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സലീം അര്‍ത്തിയില്‍, സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, ജില്ല ഭാരവാഹികളായ നാസര്‍ വലപ്പാട്, ഹരീന്ദ്രന്‍ കണ്ണൂര്‍, ഒമര്‍ ഷരീഫ്, നസീര്‍ ഹനീഫ, വഹീദ് വാഴക്കാട്, ജംഷീദ് തുവ്വൂര്‍, മൊയ്തീന്‍ മണ്ണാര്‍ക്കാട്, സത്താര്‍ ഓച്ചിറ, ബിനോയ് മത്തായി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റര്‍ നാദിര്‍ഷാ റഹിമാന്‍ സ്വാഗതവും മലപ്പുറം ജില്ല അധ്യക്ഷന്‍ സിദ്ദീഖ് കല്ലുപറമ്പന്‍ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി നാട്ടിലെയും സൗദിയിലെയും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അതോടൊപ്പം എഴുത്തുകാര്‍, മാധ്യമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിത്യസ്ത വിഷയങ്ങളെ സംബന്ധിച്ച് കൊണ്ട് പഠന ക്ലാസുകളും ചര്‍ച്ചകളും നടക്കും. കൂടാതെ പ്രസംഗ കളരിയുടെ ഭാഗമായി പങ്കെടുക്കുന്നവര്‍ക്കായി പ്രസംഗ മത്സരങ്ങളടക്കം വിവിധ സെഷനുകള്‍ ഉള്‍പ്പെടുത്തിയും, അതിലെ വിജയികള്‍ക്ക് വിത്യസ്തമായ നിരവധി സമ്മാനങ്ങള്‍ നല്‍കുന്നതാണന്നും സംഘാടകര്‍ പറഞ്ഞു.

ബത്ഹ സബര്‍മതിയില്‍ വെച്ച് മാസത്തില്‍ ഒന്നിടവിട്ട രണ്ട് ശനിയാഴ്ചകളിലായാണ് ക്ലാസുകള്‍ നടക്കുക. റിയാദ് ഒ.ഐ.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രസംഗ കളരി തികച്ചും സൗജന്യമാണ്. പരിപാടിയുടെ ഭാഗമാവുന്നതിന് ഒഐസിസി ജില്ല, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുമായി നേരില്‍ ബന്ധപ്പെടാവുന്നതാണ്.

ബൈജു വേങ്ങര, സാദിഖ് വടപുറം, ജംഷീര്‍ ചെറുവണ്ണൂര്‍, സൈനുദ്ധീന്‍ വല്ലപ്പുഴ, അലക്‌സാണ്ടര്‍ കൊല്ലം, ഹാഷിം കണ്ണാടിപറമ്പ്, അന്‍സായി ഷൗക്കത്ത്, സന്തോഷ് ബാബു കണ്ണൂര്‍, നിഹാസ് പാലക്കാട്, റഫീഖ് വെട്ടിയാര്‍, സലീം വാഴക്കാട്, ഷംസീര്‍ പാലക്കാട്, തല്‍ഹത്ത് ഹനീഫ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026