റിയാദ്: ഒ.ഐ.സി.സി റിയാദ് വനിതാ വേദിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 18 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക്, ചെറീസ് ഓഡിറ്റോറിയത്തില്‍
'Protecting Our Future: A Heart-to-Heart on Drug Abuse, Cyber Safety & Social Media Dangers - A Wake-Up Call for Parents & Teens!' എന്ന തലക്കെട്ടില്‍ ബോധവല്‍ക്കരണ സെഷന്‍ സംഘടിപ്പിക്കുന്നു.
സമൂഹത്തെ ബാധിക്കുന്ന നിര്‍ണായക പ്രശ്നങ്ങള്‍, പ്രത്യേകിച്ച് ലഹരിവസ്തുക്കളുടെ ദുരുപയോഗം, സൈബര്‍ ഭീഷണികള്‍, സോഷ്യല്‍ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിനാണ് ഈ സെഷന്‍ ലക്ഷ്യമിടുന്നത്.
സെഷന്‍ നയിക്കുന്നത് അറിയപ്പെടുന്ന ലൈഫ് കോച്ചും തെറാപ്പിസ്റ്റും പരിശീലകയുമായ സുഷമ ഷാനാണ്. മാതാപിതാക്കള്‍ക്കും കൗമാരക്കാര്‍ക്കും വിലപ്പെട്ട ഉള്‍ക്കാഴ്ചകളും പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമടക്കം നല്‍കും്. കേരളത്തിലും അതിനപ്പുറത്തും ഈ പ്രശ്‌നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പ്രസക്തി കണക്കിലെടുക്കുമ്പോള്‍ ഈയൊരു സെഷന്‍ നമ്മുടെ സമൂഹത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണന്നും, അതുകൊണ്ട് തന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദം ആകുന്ന ഈയൊരു പ്രോഗ്രാമിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും ഒ.ഐ.സി.സി റിയാദ് വനിതാ വേദി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Related News