റിയാദ്: മനസ്സിനെയും ചിന്തയെയും പ്രവര്‍ത്തനങ്ങളേയുമെല്ലാം നിയന്ത്രിക്കുന്നതും നിലനിര്‍ത്തുന്നതും ആരോഗ്യമാണെന്ന അടിസ്ഥാന തത്വം മുന്‍ നിര്‍ത്തിയും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ തടയുന്നതിന്നും ലഹരിക്ക് അടിമപ്പെട്ട നമ്മുടെ തലമുറയുടെ അതിജീവനത്തിലെത്തിക്കുന്നതിനും ലക്ഷ്യം വെച്ച് ഷിം സിഗ്‌നേച്ചര്‍ ഫിറ്റ്‌നസ് സ്റ്റുഡിയോയുടെ ആഭിമുഖ്യത്തില്‍ റിയാദില്‍ ആദ്യമായി നടത്തിയ 'വൈറ്റല്‍ വൈബ് ഫെസ്റ്റ്' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസും പരിശീലകന്‍ സനത് സുന്ദറിന്റെ നേതൃത്വത്തില്‍ തത്സമയ പരിശീലന പരിപാടിയും ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു.
റിയാദ് മലാസിലെ ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഷിം സിഗ്‌നേച്ചര്‍ ഡയറക്ടര്‍ ഷിംന ജോസഫ് അധ്യക്ഷയായിരുന്നു. സൗദി ദേശീയ ബോഡി ബില്‍ഡിങ്ങ് ടീം പരിശീലകനായ ഇമാദ് മുഹമ്മദ്, ഷെഫ് സഞ്ജയ് താക്കൂര്‍, റിട്ടയേഡ് കേരളപോലീസ് സബ് ഇന്‍സ്‌പെക്ടറും എഴുത്ത് കാരനുമായ എം.പി. മുഹമ്മദ് റാഫി, കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍ അസിസ്റ്റന്റ് കണ്‍സല്‍ട്ടന്റ് ഡോ. അസ്ലം അബൂബക്കര്‍ കടമ്പോട്ട്, ഇമാം അബ്ദുള്‍റഹ്‌മാന്‍ അല്‍ ഫൈസല്‍ ഹോസ്പിറ്റല്‍ ക്രിറ്റിക്കല്‍ റാസ്പിറേറ്ററി കെയര്‍ ഡയറക്ടര്‍ ഡോ. ഷഹസാദ് അഹമദ് മുംതാസ്, സ്‌പോര്‍ട്‌സ് ന്യൂട്രീഷണിസ്റ്റ് സ്മിത രമേഷ്, മാധ്യമ പ്രവര്‍ത്തകന്‍ സുലൈമാന്‍ ഊരകം, ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
വൈദേഹി നൃത്ത കലാവിദ്യാലയം, നൂപുര ഡാന്‍സ് അക്കാദമി, ഗോള്‍ഡന്‍സ് സ്പാരോ ഡാന്‍സ് ഗ്രൂപ്പ്, ഷിം സിഗ്‌നേച്ചര്‍ ഡാന്‍സ് ഗ്രൂപ്പിന്റെ സുംബാ ഡാന്‍സും അരങ്ങേറി. കുഞ്ഞു മുഹമ്മദ്, അഭിനന്ദ ബാബു, ജസ്മി ജോമി, ധന്യ എന്നിവര്‍ ആലപിച്ച ഗാന സന്ധ്യയും ചടങ്ങിനോടനുബന്ധിച്ച് നടന്നു. ഷിം സിഗ്‌നേച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ദിവ്യ ഭാസ്‌കര്‍ സ്വാഗതവും ശ്രേയ വിനീത് നന്ദിയും പറഞ്ഞു.
നൗഷാദ് ആലുവ, നിസാര്‍ പള്ളികശേരി, ഷൈജു പച്ച, അഷ്റഫ് പാലക്കാട്, ജോസ് കടമ്പനാട്, ഹാരിസ് ചോല, ലുബൈബ്, നാസര്‍, അഞ്ജു അനിയന്‍, സുബി സജിന്‍, റിസ്വാന, അനസ് വള്ളികുന്നം, അന്‍വര്‍, റജീസ്, എല്‍ദോ ജോര്‍ജ്, ശ്രേയ വിനീത്, ജസ്ലി ജോസ്, സൗമ്യ തോമസ്, ഷിംന, അഞ്ജന, സൗമ്യ സാമൂവല്‍, മിനി ഹെന്ററി, ബീന ഷാജി, ജിന്‍സ് പൗലോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Related News