ജിദ്ദ: ഇശല്‍ കലാവേദിയുടെ ഈദാഘോഷം വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്തു. കുട്ടികളും മുതിര്‍ന്നവരും ആടി പാടി. അറിയപ്പെടുന്ന ഗായികാ ഗായകന്മാര്‍ സംഗീത സദസ് ഒരുക്കി. സഫയര്‍ ഓഡിറ്റോറിയം ജനനിബിഡമായി. ഇബ്രാഹിം ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെ.ടി.എ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ ഗൂഡല്ലൂര്‍ സ്വാഗതവും മുഹമ്മദ് കുട്ടി അരിമ്പ്ര നന്ദിയും പറഞ്ഞു.
ഹസ്സന്‍ കൊണ്ടോട്ടി അവതാരകനായിരുന്നു. ചെയര്‍മാന്‍ ഷിഹാബ് കുന്നുംപുറവും വനിതാ പ്രസിഡന്റ് ഹസീന അഷ്‌റഫും കലാപരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു. സി.എം. അഹമ്മദ്, കബീര്‍ കൊണ്ടോട്ടി, ജാഫര്‍ അലി പാലക്കോട്, സുല്‍ഫിക്കര്‍ ഒതായി, ഗഫൂര്‍, ബാപ്പുട്ടി, അഷ്‌റഫ് ചെറുകോട്, ഉണ്ണീന്‍ പുലാക്കല്‍, സാഗര്‍, സലാം (റയ്യാന്‍ ഫിറ്റ്‌നസ് സെന്റര്‍), റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷെറിന, മുംതാസ്, സബീന, സാബിറ റഫീഖ്, സാബിറ സാഗര്‍, സമീന ഷംസു, സുനീറ റഹീം, ഷംന, ആരിഫ മുജീബ്്, റഹീന എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ഇശല്‍ കലാവേദിയുടെ അനുഗൃഹീത ഗായിക ഗായകന്മാര്‍ക്കൊപ്പം ജിദ്ദയിലെയും മക്കയിലെയും പ്രഗല്‍ഭരായ കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിയാണ് മണിക്കൂറുകള്‍ നീണ്ട പരിപാടി അരങ്ങേറിയത്. മുഹമ്മദ് കുട്ടി അരിമ്പ്രയുടെ ഭക്തി ഗാനത്തോടെ പ്രോഗ്രാം ആരംഭിച്ചു. ഹസീന അഷ്‌റഫ്, മുംതാസ് അബ്ദുറഹിമാന്‍, സോഫിയ സുനില്‍, ബാപ്പുട്ടി, മുഹമ്മദ് റാഫി, സലീന ഇബ്രാഹിം, അഫ്‌റ റാഫി, ജവാദ്, റമീസ് റാഫി, റിയാസ് മേലാറ്റൂര്‍, ഹസീബ് അരിക്കോട്, ബീഗം ഖദീജ, ഷിഹാബ് ഒഴുകൂര്‍, മുജീബ് താമരശ്ശേരി, ഖമറുദ്ദീന്‍, നിഫാല്‍ ജബീന്‍, ജവാദ്, സി പി നാണി, റഹീം കാക്കൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ശ്രീത ടീച്ചറുടെ കൊറിയോഗ്രാഫിയില്‍ നിഫ നജീബ്, വഫ സലീം, സഫ സലീം, ഷംസീന്‍ ഹസ്‌ക്കര്‍, ഫൈഹ നൗഷാദ് എന്നിവര്‍ മനോഹരമായ ഫ്യൂഷന്‍ - ഒപ്പന വേദിയില്‍ അവതരിപ്പിച്ചു. ഹിബ ഷംസുവും ഹന ഷംസുവും സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു. ഫായിസ അബ്ദുല്‍ ഗഫൂറിന്റെ കൊറിയോഗ്രാഫിയില്‍ റിസ ഫാത്തിമ, മിന്‍ഹാ സലാം, ഷ മുഹമ്മദ്, അയിഷ അനീസ്, ഫാത്തിമ, അയിഷ, ഹാനിയ ഹെസ്സ എന്നിവര്‍ വ്യത്യസ്തമായ പരമ്പരാഗത നൃത്തവും ഒപ്പനയും അവതരിപ്പിച്ചു.
Related News