അബൂദാബി: പ്രവാസിക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ അബൂദാബിയിലെ മാധ്യമ കൂട്ടയ്മയായ ഇന്ത്യന്‍ മീഡിയ അബുദബി. 15 ലക്ഷം ഇന്ത്യന്‍ രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വീടിനായി അടച്ചുറപ്പുള്ള വീടില്ലാത്ത, 30 വര്‍ഷത്തില്‍ കുറയാതെ വിദേശത്തുള്ള പ്രവാസികളെയാണ് പരിഗണിക്കുക.
ഗള്‍ഫിലെ പ്രമുഖ സംരംഭകനും വിപിഎസ് ഹെല്‍ത്ത് സ്ഥാപകനും എംഡിയുമായ ഡോ. ഷംഷീര്‍ വയലിലിന്റെ പിന്തുണയോടെയാണ് വീട് നിര്‍മിച്ചു നല്‍കുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ മീഡിയ അബൂദാബി (ഇമ) പ്രസിഡന്റ് സമീര്‍ കല്ലറ (00971 55 585 6283), ജനറല്‍ സെക്രട്ടറി റാശിദ് പൂമാടം (00971 55 8018821) എന്നിവരുമായി ബന്ധപ്പെടാം.
Related News