ജിദ്ദ : സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സൗദി ഇന്ത്യ ഹെല്‍ത്ത് ഫോറം ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ . അഷ്റഫ് എ ആമിര്‍ ഉദ്ഘാടനം ചെയ്തു . അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ അഹ്‌മദ് ആലുങ്കല്‍ മുഖ്യാതിഥിയായ ചടങ്ങില്‍ പുതിയ തലമുറയെ പിടികൂടിയ ലഹരി മരുന്നുകളുടെ ഉപയോഗം ഉന്മൂലനം ചെയ്യാന്‍ പൊതു സമൂഹം ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ ആഹ്വനം ചെയ്തു. ലഹരി വിരുദ്ധത വിഷയത്തില്‍ ഫാര്‍മസിസ്റ്റ് ഫോറം വൈസ് പ്രസിഡന്റ് ആബിദ് പാറക്കല്‍ പ്രമേയം അവതരിപ്പിച്ചു. ആയിഷ ഇസ്മായില്‍ ലഹരിവിരുദ്ധ പ്രതിജ്ഞക്കു നേതൃത്വം നല്‍കി.
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കു വേണ്ടി ആരോഗ്യ സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സൗദിയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളായി അലി മുഹമ്മദ് അലി, അഷ്റഫ് മൊയ്തീന്‍ (ജെ എന്‍ എച്ച്), ശറഫുദ്ധീന്‍ (ഏഷ്യന്‍ മെഡിക്കല്‍ ഗ്രൂപ്പ് മക്ക), റസാഖ് (റഹേലി പോളിക്ലിനിക്) എന്നിവരും മറ്റു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പ്രതിനിധികളും സംബന്ധിച്ചു. ജലീല്‍ കണ്ണമംഗലം (24news), കബീര്‍ കൊണ്ടോട്ടി (മീഡിയ ഫോറം), ജംഷീര്‍ (മെഡ്ഫിക്‌സ്), മുജീബ് (ഡേ ടു ഡേ ), ജോയ് മൂലന്‍ (വിജയ്) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം ആദ്യകാല ഭാരവാഹികളെയും മുതിര്‍ന്ന മെമ്പര്‍മാരെയും ആദരിച്ചു.
സൗദിയിലെ വിവിധ റീജിയനുകളെ പ്രധിനിതീകരിച്ചു സഫീര്‍ (മദീന), തന്‍വീര്‍ (മക്ക), ഡോ . ഷബ്ന കോട്ട (ജിദ്ദ), ആബിദ് പാറക്കല്‍ (ദമ്മാം) തുടങ്ങിവര്‍ സംസാരിച്ചു.
യൂനുസ് മണ്ണിശ്ശേരി മോഡറെറ്റര്‍ ആയ പ്രോഗ്രാമില്‍ സംഘടന അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ കായിക പ്രകടനങ്ങള്‍, ഓര്‍ക്കസ്ട്ര എന്നിവ അരങ്ങേറി. പാചക മത്സരം, ചിത്ര രചനാ മത്സരം, ഫുട്ബാള്‍, വടം വലി തുടങ്ങിയ മത്സരങ്ങള്‍ ആഘോഷത്തിന് മാറ്റു കൂട്ടി. അതീഖ്, റിയാസ്, നസീഫ് ഉമര്‍, ഇസ്മായില്‍ കുന്നുംപുറം, യാസിര്‍, ഷംന റിയാസ്, ഉമൈര്‍ ആവേളത് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
സാമൂഹിക സേവന മേഖലകളില്‍ കഴിവ് തെളിയിച്ച സംഘടനാ അംഗങ്ങളെ സംഗമത്തില്‍ അനുമോദിചു. ജനറല്‍ സെക്രട്ടറി ശിഹാബ് മക്ക സ്വാഗതമാശംസിച്ചു. സില്‍വര്‍ ജൂബിലി സുവനീര്‍ ഡോ അഷ്റഫ് എ അമീര്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് ഡോ. അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നുഫൈല്‍ നന്ദി പറഞ്ഞു.
Related News