റിയാദ്: ഐക്കണിക് റോയല്‍ ദിരിയ ഓപ്പറ ഹൗസ് വികസിപ്പിക്കുന്നതിനായി ദിരിയ കമ്പനി 5.1 ബില്യണ്‍ സൗദി റിയാല്‍ (1.4 ബില്യണ്‍ ഡോളര്‍) സംയുക്ത സംരംഭ കരാറില്‍ ഒപ്പുവച്ചു. ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ സ്ഥാപനമായ എല്‍ സീഫ് എഞ്ചിനീയറിംഗ് കോണ്‍ട്രാക്റ്റിംഗ് കമ്പനി ലിമിറ്റഡ് (ഇഎസ്ഇസി), മിഡ്മാക് കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്, ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സിഎസ്സിഇസി) എന്നിവരുമായാണ് കരാര്‍ ഒപ്പിട്ടത്.
നോര്‍വീജിയന്‍ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ സ്‌നോഹെറ്റ ഓസ്ലോ എഎസ് രൂപകല്‍പ്പന ചെയ്ത റോയല്‍ ദിരിയ ഓപ്പറ ഹൗസ് സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രകടന വേദിയായി മാറും. 2,000 സീറ്റുകളുള്ള പ്രധാന തിയേറ്റര്‍ ഇതില്‍ ഉണ്ടാകും. സ്റ്റുഡിയോ തിയേറ്റര്‍, റൂഫ്ടോപ്പ് ആംഫി തിയേറ്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാളുകള്‍ എന്നിവയും ഈ പദ്ധതിയില്‍ ഉള്‍പ്പെടും, മൊത്തം ശേഷി ഏകദേശം 3,100 സീറ്റുകളുടേതാകും.
റിയാദ് സിറ്റിക്കായുള്ള റോയല്‍ കമ്മീഷന്‍ നിയന്ത്രിക്കുന്ന ഓപ്പറ ഹൗസ്, ദിരിയയുടെ മുന്‍നിര പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററായും സാംസ്‌കാരിക നാഴികക്കല്ലായും പ്രവര്‍ത്തിക്കും സമകാലിക നജ്ദി വാസ്തുവിദ്യയെ പ്രകൃതിദത്ത വായുസഞ്ചാരം, ജല സംരക്ഷണം, താപ കാര്യക്ഷമത തുടങ്ങിയ സുസ്ഥിരതാ തത്വങ്ങളുമായി സംയോജിപ്പിക്കും.
ഷ്‌ലൈച്ച് ബെര്‍ഗര്‍മാന്‍ പാര്‍ട്ണര്‍ (ഘടനകളും മുന്‍ഭാഗങ്ങളും), ബ്യൂറോ ഹാപ്പോള്‍ഡ്, സൗദി ദിയാര്‍ (എംഇപി വര്‍ക്കുകള്‍) തുടങ്ങി നിരവധി അന്താരാഷ്ട്ര വിദഗ്ധരെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.
സൗദി അറേബ്യയുടെ കലാപരവും സാംസ്‌കാരികവുമായ ഭാവി രൂപപ്പെടുത്തുന്നതില്‍ ്‌നിര്‍ണായക പങ്കുവഹിക്കാന്‍ റോയല്‍ ദിരിയ ഓപ്പറ ഹൗസിനാകുമെന്ന് ദിരിയ കമ്പനി ഗ്രൂപ്പ് സിഇഒ ജെറി ഇന്‍സെറില്ലോ പറഞ്ഞു.
ദിരിയയെ ഒരു സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റുന്നതിന്റെ ഒരു മൂലക്കല്ലാണ് ഓപ്പറ ഹൗസ്. വിശാലമായ ദിരിയ പദ്ധതി - പൊതു നിക്ഷേപ ഫണ്ടിന്റെ മുന്‍നിര സംരംഭങ്ങളിലൊന്ന്. 178,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 100,000 താമസക്കാരെ ഉള്‍ക്കൊള്ളുമെന്നും പ്രതിവര്‍ഷം 50 ദശലക്ഷം സന്ദര്‍ശകരെത്തുമെന്നും സൗദി ജിഡിപിയിലേക്ക് 70 ബില്യണ്‍ റിയാല്‍ ($18.6 ബില്യണ്‍) സംഭാവന ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Related News