കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി നോര്‍ത്ത് പോലീസ് ആണ് താരത്തെ അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗവും ഗൂഡാലോചന നടത്തലുമാണ് താരത്തിമെതിരായി ചുമത്തിയിട്ടുള്ള കുറ്റം. എന്‍.ഡി.പി.എസ് നിയമത്തിലെ 27, 29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനെതിരെ പോലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഷൈനെ വൈദ്യ പരിശോധനക്കുശേഷം ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും.
ചോദ്യം ചെയ്യലിനിടെ ഷൈനിന്റെ മൊഴികളില്‍ പാലീസ് വൈരുധ്യം കണ്ടെത്തിയിരുന്നു. ഷൈനിന്റെ ഫോണ്‍കോളുകളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ലഹരി റാക്കറ്റുമായുള്ള ബന്ധം സംശയിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്തത്. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരനെ അറിയാമെന്ന് ഷൈന്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു.
തന്നെ ആരോ ആക്രമിക്കാന്‍ വരികയാണെന്ന് കരുതിയാണ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്ന് ഓടിയതെന്നും പോലീസാണെന്ന് അറിഞ്ഞില്ലെന്നുമാണ് ഷൈന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. പോലീസിനെ കബളിപ്പിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി.
Related News