ജിദ്ദ: മ്യൂസിക്കല്‍ റെയ്‌നിന്റെ ബാനറില്‍, പ്രശസ്ത കലാസംഘാടകന്മാരായ ഹസ്സന്‍ കൊണ്ടോട്ടിയും യുസുഫ് കോട്ടയും ചേര്‍ന്ന് ഒരുക്കിയ 'രാഗതാളലയം 2025' സംഗീതാസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭൂതി പകര്‍ന്നു. പഴയതും പുതിയതുമായ മെലഡി ഗാനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടി ശുദ്ധസംഗീതത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മധുരോര്‍മ്മയായി. കേട്ട് മറന്ന ഈണങ്ങള്‍ ജിദ്ദയിലെ പ്രശസ്തരായ ഗായകര്‍ സഫയറിലെ ആസ്വാദകര്‍ക്ക് നവ്യാനുഭൂതിയുടെ വിരുന്നൊരുക്കി.
ജിദ്ദയിലെ പ്രശസ്ത ഗായകരായ ജമാല്‍ പാഷ, ആഷാ ഷിജു, സലിം നിലമ്പൂര്‍, ബൈജു ദാസ്, നൂഹ് ബീമാപ്പള്ളി, മുംതാസ് അബ്ദുള്‍ റഹ്‌മാന്‍, വിജേഷ് ചന്ദ്രു, ഡോക്ടര്‍ മുഹമ്മദ് ഹാരിസ്, ഹക്കീം അരിമ്പ്ര, റഹിം കാക്കൂര്‍, റാഫി ആലുവ, അഷ്ന അഫ്‌സല്‍, രമ്യ ബ്രൂസ്, ബീഗം ഖദീജ, ഹാഫിസ് തുടങ്ങിയവരും പാകിസ്ഥാനി ഗായികയായ റൈസയും ഗാനങ്ങള്‍ ആലപിച്ചു.
ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി ഔപചാരികമായി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മുസാഫിര്‍, സി.എം. അക്കോട് (ജിദ്ദ കലാസമിതി), സീതി കൊളക്കാട്, ബാദ്ഷാ ഇ.കെ. (EMT News Today റിപ്പോര്‍ട്ടര്‍), മുക്കുണ്ണി മാഷ്, നവാസ് ബീമാപ്പള്ളി, ഇബ്രാഹിം (ഇശല്‍ കലാവേദി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Related News