ജിദ്ദ: നാസ് മീഡിയ ജിദ്ദയിലൊരുക്കിയ രാഗലയം സംഗീതരാവ് ആസ്വാദകര്‍ക്ക് അവിസ്മരണീയമായി. ജിദ്ദയിലെ മുഹമ്മദ് റഫി എന്നറിയിപ്പെടുന്ന ജമാല്‍ പാഷ, നാസര്‍ മോങ്ങം, ആയിശ നാസര്‍, അബ്ദുല്‍ ലത്തീഫ് സാബ്ജി, മാസിന്‍ ജമാല്‍ പാഷ എന്നിവര്‍ വൈവിധ്യമാര്‍ന്ന ഗാനങ്ങളിലൂടെ ആസ്വാദകരെ കൈയിലെടുത്തു. ജമാല്‍ പാഷയുടെ ഇഷ്ട ഗാനമായ സംഗീതമേ അമരസല്ലാപമേ എന്ന ഗാനം വീണ്ടും പാടണമെന്ന് സദസ്സില്‍നിന്ന് ആവശ്യമുയര്‍ന്നു. പ്രശസ്ത കലാപ്രവര്‍ത്തകഡോ. ഇന്ദു ചന്ദ്ര ഉദ്ഘാടനം ചെയ്തു.
ഷറഫിയ ചെന്നൈ എക്‌സ്പ്രസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത നിശയില്‍ അധ്യക്ഷത വഹിച്ച നൗഷാദ് ചാത്തോത്ത് പ്രവാസി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകരിച്ച സംഘടനയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. അയ്യൂബ് മാഷ് കോഓര്‍ഡിനേറ്ററായിരുന്നു. മീഡിയ ഡയരക്ടര്‍ അഷ്‌റഫ് അഴീക്കോട് പരിപാടി നിയന്ത്രിച്ചു. ശംസു പാറാല്‍ നന്ദി പറഞ്ഞു.
ജാഫറലി പാലക്കോട്, സലാഹ് കാരാടന്‍, കുബ്‌റ ലത്തീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രത്യേക ക്ഷണിതാക്കളായ ശ്രീലങ്കന്‍ ഗായകര്‍ റസാഖ്, ഫസായിര്‍, ഹുദായി, ത്യാഗു എന്നിവര്‍ ഗാനങ്ങളാലപിച്ചു. ചെന്നൈ ഏക്‌സ്പ്രസ് മാനേജിംഗ് പാര്‍ട്ണര്‍ നബീല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നാസ് മീഡിയ എല്ലാ മാസവും കലാപരിപാടികള്‍ സംഘടിപ്പിക്കും. സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മീഡിയ ഡയറക്ടര്‍ അഷ്‌റഫ് അഴീക്കോടുമായി വാട്‌സാപ്പില്‍ ബന്ധപ്പെടാം (0565996559). കബീര്‍ കൊണ്ടോട്ടി, ജലീല്‍ കണ്ണമംഗലം, ഉണ്ണീന്‍ പുലാക്കൂല്‍, ബശീര്‍ ചുള്ളിയന്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസ നേര്‍ന്നു. മാധ്യമ പ്രവര്‍ത്തകരായ മുസാഫിര്‍, സി.ഒ.ടി അസീസ്, എം.അഷ്‌റഫ് എന്നിവര്‍ എല്ലാ പിന്തുണയും അറിയിച്ചു.
മെയ് പത്തിന് ചെന്നൈ എക്‌സ്പ്രസില്‍ വൈവിധ്യമാര്‍ന്ന കലപരിപാടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പങ്കെടുക്കാനും പരിപാടികള്‍ അവതരിപ്പിക്കാനും താല്‍പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്ക 0565996559 എന്ന വാട്‌സാപ്പില്‍ ബന്ധപ്പെടണം.
Related News