മനാമ: ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബഹ്‌റൈനില്‍നിന്ന് നേരിട്ട് കൊച്ചി സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന സര്‍വീസ് സെപ്തംബര്‍ 20 വരെ ദിവസവും രാത്രി 10.20ന് ബഹ്‌റൈന്‍നിന്ന് കൊച്ചിയിലേക്കും വൈകിട്ട് 7.30ന് കൊച്ചിയില്‍നിന്ന് ബഹ്‌റൈനിലേക്കും സര്‍വീസ് നടത്തും. കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തില്‍ ഇന്‍ഡിഗോയുടെ ഈ സര്‍വീസുകള്‍ ഏറെ ആശ്വാകകരമാവും.
കോഴിക്കേട്ടേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. കൊച്ചിയിലേക്ക് നാലു ദിവസം ഉണ്ടായിരുന്ന സര്‍വിസ് ഏപ്രില്‍ ആറ് മുതല്‍ പ്രതിവാരം നാല് ദിവസമാക്കിയും കുറച്ചിരുന്നു. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഗള്‍ഫ് എയര്‍ കൊച്ചിയിലേക്ക് സര്‍വീസുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്‍ഡികോ കൊച്ചി സര്‍വീസ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരും.
Related News