റിയാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അഗാത ദു:ഖം രേഖപ്പെടുത്തി റിയാദ് ഒ.ഐ.സി.സി. ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടും, ബന്ധികളെ വിട്ടയക്കണമെന്നും അനാരോഗ്യവാനായി കഴിയവെ ഈസ്റ്റര്‍ ദിനത്തിലെ സന്ദേശത്തില്‍ ആവശ്യപ്പെട്ടത്, അദ്ദേഹം നിലകൊണ്ട മതേതര മൂല്യങ്ങളുടെയും നിലപാടിന്റെയും ഉത്തമ മാതൃകയാണ്. അതോടൊപ്പം അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അദ്ദേഹം നല്‍കിയ പിന്തുണ വിസ്മരിക്കാതിരിക്കാന്‍ കഴിയില്ല. അതുവഴി ലോകത്തിന്റെ ആദരവും അദ്ദേഹം പിടിച്ചുപറ്റി.
അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയുടെ സമീപനവും ഏറെ ചര്‍ച്ചയായിരുന്നു. അതോടൊപ്പം ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ ഏറെ ശ്രദ്ധേയമായിരുന്നു. വത്തിക്കാന്‍ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കിയ കര്‍മ്മയോഗിയായിരുന്നു അദ്ദേഹമെന്നതും, ''തെരുവിലെ പ്രഭുക്കന്മാര്‍'' എന്നാണ് അദ്ദേഹം വിളിച്ചിരുന്നതായും മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് കൊണ്ട് റിയാദ് ഒ.ഐ.സി.സി വാര്‍ത്താ കുറിപ്പില്‍ അറീയിച്ചു.
ലോക സമാധാനത്തിനായി മനുഷ്യപക്ഷത്തു നിലകൊണ്ട മഹാ ഇടയന്‍ -ജിദ്ദ കേരള പൗരാവലി
ജിദ്ദ: ലോകം സമാധാനം കാംഷിക്കുന്ന സന്നിഗ്ദ ഘട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹ വിയോഗം മാനവരാശിക്കുണ്ടായ വലിയ നഷ്ടമെന്ന് ജിദ്ദ കേരള പൗരാവലി നിരീക്ഷിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തി.
യുദ്ധക്കെടുതിയില്‍ പെട്ടവരോടും അഭയാര്‍ത്ഥികളോടും സഹാനുഭൂതി അര്‍ത്ഥിക്കുന്ന അശരണരായ മനുഷ്യരോടും അദ്ദേഹത്തിന്റെ പ്രതിബദ്ധതയാര്‍ന്ന നിലപാടുകള്‍ ലോക ജനത ഏറെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്. മാനവരാശിയുടെ ഐക്യപ്പെടലിനുംനും വൈരം വെടിഞ്ഞ് ഒരുമിക്കാനും നീക്കി വെച്ച അദ്ദേഹത്തിന്റെ സേവനം എക്കാലവും ഓര്‍മ്മിക്കപ്പെടും.
ജീവിതാന്ത്യത്തിലും ലോക സമാധാനത്തിനായി പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനും വ്യത്യസ്ത ആശയ ധാരകളുമായുള്ള ഐക്യത്തിനായി സംവാദത്തിന്റെ വാതില്‍ തുറന്ന സ്‌നേഹത്തിന്റേയും സേവനത്തിന്റെയും നല്ല ഇടയനായ അദ്ദേഹം ഏറെ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിലുണ്ടായ ദുഖത്തില്‍ ജിദ്ദ കേരള പൗരാവലി പങ്കു ചേരുന്നു. ഹൃദയാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Related News