l o a d i n g

ഗൾഫ്

ഇന്തോ - സൗദി ഊര്‍ജ മേഖലയിലെ സഹകരണത്തിന് ഊര്‍ജിത നീക്കങ്ങള്‍; സംയുക്ത വൈദ്യുതി ഗ്രിഡുകള്‍, റിഫൈനറികള്‍, പെട്രോകെമിക്കല്‍ എന്നിവയില്‍ സാധ്യതാ പഠനങ്ങള്‍

അക്ബര്‍ പൊന്നാനി

Thumbnail
By    
April 22, 2025

ജിദ്ദ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദ്വിദിന സൗദി സന്ദര്‍ശനത്തിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇതുവരെയുള്ള ചര്‍ച്ചകളില്‍ ഊര്‍ജ രംഗത്തെ പരസ്പര സഹകരണവും സംയുക്ത പദ്ധതികളും സംബന്ധിച്ച പഠനം, ധാരണ എന്നിവ ഉള്‍പ്പെടുന്നതായാണ് വിവരം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പെട്രോകെമിക്കല്‍ രംഗത്തെ സംയുക്ത സംരംഭങ്ങളും കാല്‍വെപ്പുകളും സംബന്ധിച്ച സാധ്യതാ പഠനങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.

ചൊവാഴ്ച ജിദ്ദയില്‍ വിമാനമിറങ്ങുന്ന വേളയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പുകളില്‍, തന്റെ രാജ്യം സൗദി അറബ്യയുമായി സംയുക്ത റിഫൈനറി - പെട്രോകെമിക്കല്‍ രംഗങ്ങളില്‍ സംയുക്ത പദ്ധതികള്‍ തുടങ്ങുന്നത് സംബന്ധിച്ച് പര്യവേക്ഷണം നടത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയിരുന്നു.

ഇരു രാജ്യങ്ങളും ചേര്‍ന്ന് നിര്‍മിക്കാന്‍ പദ്ധതിയിടുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ എണ്ണ ശുദ്ധീകരണശാലയും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ ഉല്‍പാദന ശേഷിയുള്ള ഈ റിഫൈനറി 44 ബില്യണ്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന സംരംഭമാണ്.

അതോടൊപ്പം, ഇന്ത്യയുടെ പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ സൗദി നിക്ഷേപം നടത്തുന്നുണ്ടെന്നും, എന്നാല്‍ ഈ മേഖല ഇപ്പോഴും സ്വകാര്യ നിക്ഷേപത്തിന് തുറന്നിട്ടിരിക്കുകയാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി.

സൈബര്‍ സുരക്ഷയില്‍ സഹകരണത്തിനുള്ള പുതിയ വഴികള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വൈദ്യുതി ഗ്രിഡുകളെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇന്ത്യയും സൗദി അറേബ്യയും സാധ്യതാ പഠനങ്ങള്‍ നടത്തുന്നുണ്ടെന്നും നരേന്ദ്രമോഡി കൂട്ടിച്ചേര്‍ത്തു.

തന്ത്രപ്രധാനമായ പങ്കാളിത്ത പദവി പരസ്പരം വഹിക്കുന്നവരാണ് ഇന്ത്യയും സൗദി അറേബ്യയും. 2019-ല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശന വേളയിലായിരുന്നു ഇതിനായി സൗദി - ഇന്ത്യന്‍ സ്ട്രാറ്റജിക് പാര്‍ട്ടിസിപ്പേഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചത്. സൗദിയുടെ മുന്നോട്ടുള്ള അഭിമാന മാര്‍ഗ്ഗരേഖയായ 'വിഷന്‍ 2030' ഉം ഇന്ത്യയുടെ 'വിഷന്‍ 2047' ഉം കൂട്ടിയോജിപ്പിച്ചതും അര്‍ത്ഥവത്തായ പരസ്പര പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.

ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ മേഖലയില്‍ സഹകരണം വികസിപ്പിക്കാന്‍ സൗദി അറേബ്യയും ഇന്ത്യയും ഊര്‍ജിത ശ്രമം നടത്തികൊണ്ടിരിക്കുന്നുണ്ട്. കൂടാതെ നിക്ഷേപം, വ്യവസായം, ജലശുദ്ധീകരണം എന്നീ മേഖലകളില്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ കരാറുകള്‍ നിലവിലുണ്ട്.

സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. സൗദി അറേബ്യ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യയും.

അതിനേക്കാളേറെ ഹൃദ്യമാണ് ഹജ്ജ് - ഉംറ തീര്‍ത്ഥാടനങ്ങളിലും പ്രവാസി മേഖലയിലും നിലനില്‍ക്കുന്ന സഹകരണവും കൊള്ളലും കൊടുക്കലും. ശരാശരി ഒന്നര ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് ഇന്ത്യയില്‍ നിന്ന് വര്‍ഷംതോറും വിശുദ്ധ ഹജ്ജില്‍ പങ്കെടുക്കുന്നത്. അതിലേറെയാണ് മാസം തോറും ഉള്ള ഉംറ കണക്ക്. അതുപോലെ ഇന്ത്യക്കാരായ ഏതാണ്ട് 27 ലക്ഷം സാധാരണക്കാരാണ് സൗദിയില്‍ ഉപജീവനം കണ്ടെത്തുന്നത്. അനൗപചാരിക അംബാസഡര്‍മാരായ ഇവരിലൂടെ വമ്പിച്ച തുകയാണ് വിദേശകറന്‍സിയായി ഇന്ത്യയിലേയ്ക്ക് അനുദിനം ഒഴുകി കൊണ്ടിരിക്കുന്നതും. അതിലൂടെ രാജ്യത്തിന്റെ ജീവിത പുരോഗതി അഭിവൃദിപ്പെടുന്നതും.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026