ജിദ്ദ: ജിദ്ദയില്‍ വര്‍ഷങ്ങളായി പ്രവാസിയായി തുടരുന്ന നിലമ്പൂര്‍ ചന്തക്കുന്ന് സ്വാദേശിയും വിവിധ സംഘടനകളുടെ ഭാരവാഹിയുമായ സൈഫു വാഴലിന്റെ മകനും നിലമ്പൂര്‍ ഗവ: മാനവേദന്‍ സ്‌ക്കൂള്‍ ഒബതാം തരം വിദ്യാര്‍ത്ഥിയുമായ ആത്തിഫിന്റെ ശാസ്ത്രീയ രംഗത്തുള്ള കഴിവിനെ പ്രശംസിച്ചു കൊണ്ട് നിലമ്പൂര്‍ നിവാസികളുടെ ജിദ്ദയിലെ പ്രമുഖ കൂട്ടായ്മയായ നിയോ ജിദ്ദയുടെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ചന്തക്കുന്നില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍വെച്ച് മെമ്മൊന്റോ നല്‍കി ആദരിച്ചു,
ചെറുപ്രായത്തില്‍ തന്റെ സ്വപ്രയത്‌നം കൊണ്ട് നിര്‍മ്മിച്ച ഇലക്ട്രിക്ക് സൈക്കിള്‍ ഓടിച്ച് സ്‌ക്കൂളില്‍ എത്തിയപ്പോള്‍ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, വീട്ടുകാര്‍ എന്നിവരിലല്ലാം കാതുകമുണര്‍ത്തി. ആത്തിഫിന്റെ കഴിവിന്റെ അംഗീകാരമായി നാട്ടില്‍ വെച്ച് നിയോ നല്‍കിയ ആദരവ് ചടങ്ങില്‍, നിയോ ജിദ്ദയുടെ ഉപാധ്യക്ഷന്‍ സലാം ചെമ്മല അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉല്‍ഘാടനം ചെയ്തു. നിയോ ജിദ്ദയുടെ മുന്‍ പ്രസിഡണ്ടുമാരായ റഷീദ് വരിക്കോടന്‍, ഹുസൈന്‍ ചുള്ളിയോട്, വി.എ. കരീം, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ, ഹെഡ് മാസ്റ്റര്‍ അബ്ദുറഹ്‌മാന്‍, സുരേഷ്,നിയോ ജിദ്ദ കൗണ്‍സില്‍ മെമ്പര്‍മാരായ സി,എച്ച്, അബ്ദുല്ല, വി.പി, റിയാസ്, മുന്‍ അംഗങ്ങളായസി, കെ, ഷാജി, റഷീദ് കല്ലായി, മന്‍സൂര്‍ എടക്കര എന്നിവര്‍ പ്രസംഗിച്ചു.
നിയോ കുടുംബത്തിലെ പ്രവാസികളുടെ മക്കളുടെ ഇത്തരത്തിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ നിയോ ജിദ്ദ എന്നും മുന്നിലുണ്ടാകുമെന്ന് ആത്തിഫിന് നല്‍കിയ സ്വീകരണ വേദിയില്‍ വെച്ച് ഭാരവാഹികള്‍ പ്രഖ്യാപ്പിച്ചു. ജനറല്‍ സെക്രട്ടറി അനസ് നിലമ്പൂര്‍ സ്വാഗതവും മുന്‍ നിയോ മെമ്പര്‍ ബഷീര്‍ ചുങ്കത്തറ നന്ദിയും പറഞ്ഞു.
Related News