ദമാം: സൗദിയിൽ പ്രവാസി
തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് നാല് മരണം. വ്യാവസായിക നഗരിയായ ജുബൈലിനു സമീപം ബുധനാഴ്‌ച രാവിലെയാണ് അപകടം. ജുബൈൽ റിയാസ് എൻ ജി എൽ പ്രൊജക്റ്റ് തൊഴിലാളികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം.
പ്രാഥമിക വിവരം അനുസരിച്ച് നാല് പ്രവാസി തൊഴിലാളികൾ ആണ് മരണപ്പെട്ടത്. ഇവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഒരു പാകിസ്ഥാൻ സ്വദേശിയും മറ്റു രണ്ട് പേർ ബംഗ്ലാദേശ് സ്വദേശികളും ആണെന്നാണ് വിവരം.
ട്രക്കുമായി കൂട്ടിയിടിചച്ചതിനെ തുടർന്ന് ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ഇടിച്ചതിനു പിന്നാലെ ബസ് മറിയുകയും ചെയ്‌തു. ബസ് ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മലയാളി സാമൂഹ്യ പ്രവർത്തകർ മറ്റു കാര്യങ്ങൾ ചെയ്തു വരുന്നുണ്ട്.
Related News