മനാമ: പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മറ്റ് വിമാന കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തില്‍ താല്‍ക്കാലിക ആശ്വാസമാകുകയാണ് ഇന്‍ഡിഗോയുടെ സര്‍വീസ്.
ജൂൺ 15ന് ആരംഭിക്കുന്ന സര്‍വീസ് സെപ്തംബര്‍ 20 വരെ നീളും. ദിവസവും രാത്രി 10:20ന് ബഹ്റൈൻ -കൊച്ചി റൂട്ടിലും വൈകിട്ട് 7:30ന് കൊച്ചി - ബഹ്റൈൻ റൂട്ടിലും ഒരോ സർവിസ് വീതമുണ്ടാകും. നേരത്തെ കോഴിക്കോട്ടേക്കുള്ള ഗൾഫ് എയർ സർവീസ് പൂർണമായും നിർത്തലാക്കിയിരുന്നു. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഗൾഫ് എയർ കൊച്ചിയിലേക്ക് സർവീസുള്ളത്. ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവിസുകൾ എയർ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു.
Related News