ജിദ്ദ: 35 വര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് പോകുന്ന സൗദി എ.ബി.വി കമ്പനി സ്റ്റാഫും മലപ്പുറം ഇരുമ്പുഴി സ്വദേശിയുമായ അബ്ബാസ് കൂത്രാടന് ഇരുമ്പുഴി- ജിദ്ദ പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നല്‍കി. സി.കെ. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കെ.എം. മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് കുട്ടി സി കെ, മുഹമ്മദ് നാണത്ത്, രജീഷ് പി എന്‍, ഇബ്രാഹിം വി. വി, സുബൈര്‍ മേച്ചേരി, അജിത്ത് വടക്കുമുറി, ശംസുദ്ധീന്‍ ഇരുമ്പുഴി, മുസ്തഫ കെ. എം, അനീസ്, നൗഷാദ് എ സി, സഫീര്‍ മേച്ചേരി, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ബാസ് മറുപടി പ്രസംഗം നടത്തി.
Related News