l o a d i n g

ബിസിനസ്

ലോകരുചികളെ വരവേല്‍ക്കാന്‍ സൗദി അറേബ്യ - ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന് ഏപ്രില്‍ 27 ന് തുടക്കം; ഹാപ്പിനസ് മില്യണേര്‍, റെഡ് സീ തീരത്തെ റിസോര്‍ട്ടില്‍ ആഢംബര താമസം, അരക്കിലോ സ്വര്‍ണ്ണം അടക്കം വന്‍ സമ്മാന പദ്ധതികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 24, 2025


അറേബ്യന്‍ മണ്ണില്‍ ലോക രുചിപ്പെരുമകള്‍ ഒരു കുടക്കീഴില്‍ എത്തിയ്ക്കാന്‍ ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍. വൈവിധ്യമാര്‍ന്ന രുചികള്‍ക്കൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും ചേര്‍ത്താണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇത്തവണത്തെ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിയ്ക്കുന്നത്. രാജ്യത്തുടനീളമുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഏപ്രില്‍ 27 മുതല്‍ മെയ് 10 വരെയാണ് ഫെസ്റ്റിവല്‍.

അതുല്യവും അപൂര്‍വ്വവുമായ ഭക്ഷണ രുചിക്കൂട്ടുകള്‍, ഭക്ഷണ വിഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ഇന്‍സ്റ്റലേഷനുകള്‍, വിനോദ-കലാ -സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെ 14 ദിവസം നീളുന്ന വിവിധങ്ങളായ പ്രത്യേകതകളാണ് ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന്റെ പുതിയ എഡിഷനെ ആകര്‍ഷകമാക്കുന്നത്.


റെഡ് സീ തീരത്ത് ആഢംബര താമസമടക്കമുള്ള സമ്മാനങ്ങള്‍

ഫുഡ് ഫെസ്റ്റിവല്‍ ആഘോഷങ്ങളുടെ ഭാഗമാകുന്ന ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത് ലോകത്തെ ആഢംബര വിനോദ സഞ്ചാര കേന്ദ്രമായ ചെങ്കടല്‍ തീരത്തെ റിസോര്‍ട്ടിലുള്ള അവധിക്കാല താമസമാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ സമ്മാനാര്‍ഹനെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെയാകും.
ഇതിന് പുറമെ അരക്കിലോ വരെ സ്വര്‍ണ്ണം ലഭിക്കുന്ന വമ്പന്‍ സമ്മാന പദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഇത്തവണ ഒരുക്കിയിട്ടുണ്ട്.

ആരൊക്കെയാകും ഹാപ്പിനസ് മില്യണേര്‍

വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി ഓരോ ദിവസവും ഓരോ ബംപര്‍ ഭാഗ്യശാലിക്ക് ഹാപ്പിനസ് മില്യണേറാകാം. ഇതിലൂടെ വിജയിക്ക് ഒരു മില്യണ്‍ ഹാപ്പിനസ് പോയിന്റ്‌സ് ഷോപ്പിംഗിനായി ലഭിക്കുമെന്നതാണ് പ്രത്യേകത. ഇക്കാലയളവില്‍ അഞ്ചിരട്ടി റിവാഡ് പോയിന്റുകള്‍, പത്ത് ശതമാനം ക്യാഷ് ബാക്ക്, മറ്റ് ആകര്‍ഷകമായ സമ്മാനങ്ങള്‍ തുടങ്ങിയവയും ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നുണ്ട്.

ലൈവ് കുക്കിംഗ് ഷോകളും, വേറിട്ട രുചി പരിചയപ്പെടുത്തുന്ന സെഷനുകളും, പാചകമത്സരങ്ങളും ഒരുക്കി ലോകത്തെ പ്രമുഖ സെലിബ്രിറ്റി ഷെഫുമാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവര്‍ ലുലു ഫുഡ് ഫെസ്റ്റിവല്‍ വേദികളില്‍ അണിനിരക്കും. പാചകവും രുചിയും സമന്വയിപ്പിച്ചുള്ള ഈ പരിപാടികള്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത അനുഭവമാകും. ഫുഡ് ഫെസ്റ്റിവല്‍ നടക്കുന്ന എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്റ്റോറുകളിലും പ്രമുഖ ഷെഫുമാര്‍ അവതരിപ്പിക്കുന്ന ഡെമോകളും, ഇന്ററാക്ടീവ് സെഷനുകളുമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് സെഷനുകള്‍ കണ്ട് പഠിക്കാനും, പങ്കെടുക്കാനും അവസരമുണ്ട്.

പ്രീമിയം രുചികള്‍, ആരോഗ്യകരമായ ഭക്ഷണം

ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കുന്ന മറ്റ് നിരവധി ഘടകങ്ങള്‍ കൂടിയുണ്ട്. വിദഗ്ധര്‍ അണിനിരന്ന് ലോകത്തെ പ്രീമിയം മാംസ രുചികള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയ്ക്കുന്ന ലൈവ് ഡെമോകളാണ് അതിലൊന്ന്. ഒപ്പം ചീസ് അക്കാദമിയുടെ നേതൃത്വത്തില്‍ ലോകത്തെ എണ്ണമറ്റ ചീസ് വൈവിധ്യങ്ങളും വിഭവങ്ങളും ഉപഭോക്താക്കളെ പരിചയപ്പെടുത്തും.

ആരോഗ്യകരമായ ഭക്ഷണ ട്രെന്‍ഡുകളെ പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിയ്ക്കുന്ന ഹൈല്‍ത്തി ബൈറ്റ്‌സ് ആശയവും ഫുഡ് ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. പോഷകാംശമടങ്ങിയ ഭക്ഷണക്രമം, ആരോഗ്യ സൗഹൃദമായ റെസിപ്പികള്‍, നല്ല ഭക്ഷണ ശീലം തുടങ്ങിയവ രാജ്യത്തെ ഓരോ കുടുംബത്തിലേയ്ക്കും എത്തിയ്ക്കുക കൂടി ലക്ഷ്യമിട്ടാണിത്.

ഫ്രൂട്ട് ഫിയസ്റ്റയുമായി വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍

ലോകത്തെ ഏറ്റവും മികച്ച പഴവര്‍ഗ്ഗങ്ങളെയും ഫെസ്റ്റിവലിലൂടെ അടുത്തറിയാനാകും. സൗദി മാംഗോ ഫെസ്റ്റ് എന്ന് പേരിട്ടിരിയ്ക്കുന്ന മാമ്പഴ മേളയിലൂടെ രാജ്യത്തെ മാമ്പഴ വൈവിധ്യങ്ങള്‍ ലോകത്തിന് മുന്നിലെത്തിയ്ക്കുകയാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്. ജിസാന്‍ മേഖലയില്‍ നിന്നെത്തുന്ന ഏറ്റവും സ്വാദിഷ്ടമായവ ഉള്‍പ്പെടെ മാമ്പഴങ്ങള്‍ കാണാനും, കുറഞ്ഞ വിലയ്ക്ക് വാങ്ങാനും, രുചിയ്ക്കാനും ഫെസ്റ്റിവല്‍ അവസരമൊരുക്കും.

സ്‌ട്രോബെറികള്‍, ബ്ലൂബെറികള്‍, റാസ്‌ബെറികള്‍, ബ്ലാക്‌ബെറികള്‍ അണിനിരക്കുന്ന ബെറി ഫെസ്റ്റും വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമാണ്. ബെറികള്‍ ഉപയോഗിച്ചുള്ള ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടുത്തലും, ബെറികള്‍ കൊണ്ടുള്ള ഇന്‍സ്റ്റലേഷനുകളും കാഴ്ചക്കാര്‍ക്ക് കൗതുകമാകും.

അതുല്യമായ പഴവര്‍ഗ്ഗങ്ങള്‍ തേടുന്ന ഭക്ഷണ പ്രേമികള്‍ക്കും ഫെസ്റ്റിവലില്‍ പ്രത്യേക പവലിയനുകളുണ്ട്. പലതരം ഡ്രാഗണ്‍ ഫ്രൂട്ടുകള്‍, പാഷന്‍ ഫ്രൂട്ട്, മാംഗോസ്റ്റീന്‍ പഴങ്ങള്‍ തുടങ്ങി തെരഞ്ഞെടുത്ത പഴവര്‍ഗ്ഗങ്ങളുടെ ശേഖരം തന്നെ ഈ പവലിയനുകളിലുണ്ടാകും.

വന്‍ വിലക്കുറവും ഓഫറുകളും

ഏറ്റവും വലിയ വിലക്കുറവും, ഓഫറുകളും, പ്രമോഷനുകളും വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിനെ വേറിട്ടതാക്കുന്നു. ഗ്രോസറി, ഫ്രെഷ് ഫുഡ്, ഫ്രോസണ്‍ ഫുഡ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ എല്ലാ വിഭാഗത്തിലും വിലക്കുറവുണ്ടാകും. ആഗോള ഭക്ഷണപ്പെരുമ പരിചയപ്പെടുത്തുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ഇവയുടെ ഭാഗമാകാന്‍ കൂടി അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ലോകരുചികളുടെ ആഘോഷം മാത്രമല്ല വേള്‍ഡ് ഫുഡ് ഫെസ്റ്റിവലെന്നും, മറിച്ച് ഒരു വലിയ സമൂഹത്തിന്റെയും, ക്രിയാത്മകതയുടെയും, മൂല്യങ്ങളുടെയും ആഘോഷം കൂടിയാണിതെന്നും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു. ലോകത്തെ വൈവിധ്യങ്ങളെ ഏവര്‍ക്കും പരിചയപ്പെടാന്‍ അവസരമൊരുക്കുന്നതിനൊപ്പം മികച്ച ഓഫറുകളും സമ്മാനങ്ങളും നല്‍കുന്നത് ഉപഭോക്താക്കളോടുള്ള ലുലുവിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിയ്ക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026