റിയാദ്: റിയാദില്‍ വെള്ളടാങ്കില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ കെ.ജി വിഭാഗത്തിലെ വിദ്യാര്‍ഥിനിയാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശികളുടെ മകളാണ്. ക്ലാസ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് സ്‌കൂളിന് പുറത്തുള്ള ടാങ്കിലേക്ക് വീണത്.
കുഴിയിലേക്ക് ആണ്ടുപോയ കുട്ടിയെ പാക്കിസ്ഥാനിലെ ലാഹോറില്‍നിന്നുള്ള അബ്ദുല്‍ റഹ്‌മാനാണ് രക്ഷപ്പെടുത്തി പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
കുട്ടിയുടെ മാതാവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ കുഴിയിലേക്കിറങ്ങുകയായിരുന്നു. കുഞ്ഞിനെ പുറത്തെത്തിച്ച ഉടന്‍ അബ്ദുറഹ്‌മാന്‍ കുഴഞ്ഞുവീണു. ഇരുവരെയും റെഡ് ക്രസന്റ് എത്തി ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഏതാനും മണിക്കൂറിനു ശേഷം കുട്ടി മരിച്ചു. അബ്ദുറഹ്‌മാന്‍ സുഖം പ്രാപിച്ചു വരുന്നു. കുട്ടിയുടെ വീട് സ്‌കൂളിനു സമീപമാണ്. മാതാവിന്റെ കയ്യില്‍നിന്ന് കുതറിയോടിയ കുട്ടി ടാങ്കിന്റെ അടപ്പില്‍ ചവിട്ടി താഴെ കുഴിയിലേക്ക് പതിക്കുകയായിരുന്നു.
ഫോട്ടോ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ റഹ്‌മാന്‍.
Related News