ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ക്ക് ഹജ്ജിനും ഉംറക്കും വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുക വഴി സൗദി ഭരണകൂടം ചെയ്യുന്നത് മഹത്തായ സേവനമാണെന്ന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച് ഇ മുഹമ്മദ് ബാബു സേട്ട് അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള 'സ്‌നേഹോപഹാരവും പ്രഭാഷണവും' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നാട്ടില്‍ എത്രയോ നല്ല രക്തസാക്ഷികളും പ്രവാചക അനുയായികളുമൊക്കെ ജീവിച്ചു മരിച്ചു പോയിട്ടുണ്ടെങ്കിലും ഇന്നും അവരുടെ ആരുടേയും ജാറങ്ങള്‍ കെട്ടിപ്പൊക്കാതെ അതിന്റെ യഥാര്‍ത്ഥ ഇസ്ലാമിക തനിമയില്‍ നിലനിര്‍ത്താന്‍ ഇവിടുത്തെ ഭരണകൂടം ശ്രദ്ധാലുക്കളാണ്. നമ്മുടെ നാട്ടിലെ വഖഫ് സ്വത്തുക്കളെല്ലാം അതിന്റെ പൂര്‍വ്വികര്‍ ഉദ്ദേശിച്ച രൂപത്തില്‍ തന്നെ നടന്നുപോകാനുള്ള ശ്രമങ്ങളുണ്ടാകാണമെന്നും ഇന്ന് ലോകത്ത് പീഡനമനുഭവിക്കുന്ന ഫലസ്തീനികളടക്കമുള്ള മുഴുവന്‍ ആളുകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.
തുടര്‍ന്ന് 'അഹ്‌സന്‍' എന്ന വിഷയത്തില്‍ ഐ.എസ്.എം സംസ്ഥാന സെക്രട്ടറി യാസര്‍ അറഫാത്ത് പ്രഭാഷണം നിര്‍വഹിച്ചു. ഏറ്റവും നല്ല പ്രവൃത്തി സൃഷ്ടാവിലേക്ക് ക്ഷണിക്കലും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കലും തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിക്കലുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ന് നമ്മുടെ നാട്ടിലെ വലിയ തിന്മയായ ലഹരിക്കെതിരെ നാം ശക്തമായി പോരാടണമെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ മുജാഹിദ് പ്രസ്ഥാനം മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എം സംസ്ഥാന സമിതി അംഗം നൗഷാദ് കരുവണ്ണൂര്‍, കെ. എന്‍. എം കോഴിക്കോട് സൗത്ത് ഭരണസമിതി അംഗം ടി.പി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
ജിദ്ദയിലെ വിവിധ ഖുര്‍ആന്‍ പാരായണ മത്സരങ്ങളില്‍ വിജയികളാവുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത ഇസ്ലാഹീ സെന്ററിലെ 'തഹ്ഫീദുല്‍ ഖുര്‍ആന്‍' സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെമെന്റോകളും പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. നദീം നൂരിഷ (ഫസ്റ്റ് - തനിമ ജിദ്ദ, തേര്‍ഡ് - ഡോക്ടര്‍ അബ്ദുല്‍ ഷക്കീല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്), ആസിം ആശിഖ് (സെക്കന്റ് - അനാകിഷ് ഏരിയ കെ.എം.സി.സി), മുഹമ്മദ് ഷീസ് (തേര്‍ഡ് - അനാകിഷ് ഏരിയ കെ.എം.സി.സി), ആയിഷ ഷാഫി (ഫസ്റ്റ് - തനിമ ജിദ്ദ), നഷ ഹനൂന്‍ (സെക്കന്റ് - തനിമ ജിദ്ദ, സെക്കന്റ് - അനാകിഷ് ഏരിയ കെ.എം.സി.സി), റെന ഫാത്തിമ (തേര്‍ഡ് - അനാകിഷ് ഏരിയ കെ.എം.സി.സി), ആയിഷ അഷ്റഫ് (തേര്‍ഡ് - ഡോക്ടര്‍ അബ്ദുല്‍ ഷക്കീല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ) എന്നിവര്‍ സമ്മാനര്‍ഹരായി.
അനാകിഷ് ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച മത്സരത്തിലെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമാന്‍ ആശിഖ്, അബ്ദുള്ള അഷ്റഫ്, മുഹമ്മദ് അമീന്‍ ഷാഫി, അമീന ആശിഖ്, ജാസ്മിന്‍ ബി എന്നിവര്‍ക്കും ഡോക്ടര്‍ അബ്ദുല്‍ ഷക്കീല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച മത്സരത്തില്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അബ്ദുള്ള മുനീര്‍ എന്ന വിദ്യാര്‍ത്ഥിക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങുകള്‍ക്ക് നൂരിഷ വള്ളിക്കുന്ന് സ്വാഗതം പറയുകയും ഷിഹാബ് സലഫി നന്ദിയും പറഞ്ഞു.
ഫോട്ടോ: ഖുര്‍ആന്‍ പാരായണ മത്സരങ്ങളിലെ വിജയികള്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.ഇ മുഹമ്മദ് ബാബു സേട്ടിനും മറ്റു അതിഥികള്‍ക്കുമൊപ്പം.
Related News