റിയാദ്: യുവജന നായകനും സമര പോരാട്ടങ്ങള്‍ക്ക് ആകാശത്തോളം ഉയരം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂരിന്റെ സമര പോരാളിയുമായ ഫര്‍സീന്‍ മജീദിന് ഒഐസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. റിയാദ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ച യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി.
അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെയുള്ള പോരാട്ടത്തില്‍ തനിക്കുണ്ടായ രാഷ്ട്രീയ ജീവിതത്തിന്റെ കനല്‍വഴികളെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനായുള്ള അവിശ്രാന്ത സമരങ്ങളെ കുറിച്ചും കള്ളക്കേസുകള്‍ക്കെതിരെ രണ്ടര വര്‍ഷത്തിന് മേലെ ഉള്ള നിയമ പോരാട്ടത്തെക്കുറിച്ചും കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടു കൂടിയായ ഫര്‍സീന്‍ മജീദ് വിശദീകരിച്ചു. ഭാരത് ജോഡോ യാത്രയെകുറിച്ചും സ്വാതത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ഉള്‍പ്പെടെ ഉള്ള കോണ്‍ഗ്രസ് നേതാക്കള്‍ അനുഭവിച്ച ത്യാഗത്തിന്റെയും ജയില്‍ വാസത്തിന്റെയും ഒരംശം പോലും താന്‍ അനുഭവിച്ചിട്ടില്ല എന്നും ഓര്‍മ്മപ്പെടുത്തുകയുണ്ടായി. ഒരു അധ്യാപകന്റെ അനുഭവങ്ങള്‍ക്കൊപ്പം ജനാധിപത്യ മൂല്യങ്ങള്‍ക്കായി തന്നാലാവുന്ന വിധം ഗാന്ധിയന്‍ മാര്ഗങ്ങളിലൂടെ ഉള്ള സമര പോരാട്ടങ്ങള്‍ക്ക് മുന്‍ നിരയില്‍ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സി.എം കുഞ്ഞി കുമ്പള, സുരേഷ് ശങ്കര്‍ (സെന്‍ട്രല്‍ കമ്മിറ്റി), നാദിര്‍ഷ (മീഡിയ), സലിം ആര്‍ത്തിയില്‍ (നാഷണല്‍ കമ്മിറ്റി), മൃദുല വിനീഷ് (വനിതാ വേദി പ്രസിഡന്റ് ), ഒഐസിസിയുടെ എല്ലാ ജില്ലാ പ്രസിഡന്റ്മാരുടെയും പ്രതിനിധിയായി പാലക്കാട് ജില്ലാ പ്രസിഡന്റ് ശിഹാബ് കരിമ്പാറയും കെ എം സി സി ക്ക് വേണ്ടി അബ്ദുല്‍ മജീദ് പയ്യന്നൂരും സ്വീകരണ യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ അഷ്‌കര്‍ കണ്ണൂര്‍ ആമുഖ പ്രഭാഷണവും ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ ചെങ്ങല്‍ സ്വാഗതവും ഷഫീഖ് കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.
കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹാഷിം പാപ്പിനിശ്ശേരി, ഹാഷിം കണ്ണാടിപ്പറമ്പ്, സുജേഷ് കൂടാളി, സുജിത് തോട്ടട, അബ്ദുല്‍ഖാദര്‍ മോചേരി, ജലീല്‍ ചെറുപുഴ, ബൈജു ഇട്ടന്‍, പ്രതീഷ്, രാജീവന്‍, എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.
അഞ്ചര പതിറ്റാണ്ടിലധികം വൈദിക ജീവിതം നയിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ ആ പുണ്യാത്മാവിന് നിത്യ ശാന്തി നേര്‍ന്ന് മൗന പ്രാര്‍ത്ഥനയും യോഗത്തില്‍ നടന്നു.
Related News