ജിദ്ദ: ജിദ്ദയിലെ മലയാളി സമൂഹത്തിന്റെ പൊതുവേദിയായ ജിദ്ദ കേരള പൗരാവലിയുടെ പുതിയ ലോഗോ വര്‍ണ്ണാഭമായ വേദിയില്‍ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും സാമൂഹ്യ ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ വി പി മുഹമ്മദ് അലി പ്രകാശനം ചെയ്തു. കേരളത്തിലെ പതിനാല് ജില്ലകളില്‍നിന്നുമുള്ള പ്രതിനിധികളുടെ സാന്നിധ്യം പ്രകാശന ചടങ്ങിനെ പ്രൗഢമാക്കി. ലോഗോയുടെ വര്‍ണ്ണങ്ങള്‍ സൗദിയെയും നമ്മുടെ നാടിനെയും സൂചിപ്പിക്കുന്നു. അതിന്റെ മാതൃക ബന്ധങ്ങളെയും അതിലൂടെയുള്ള ശാക്തീകരണത്തേയും സൗഹൃദത്തേയും സൂചിപ്പിക്കുന്നുവെന്ന് പൗരാവലി ഭാരവാഹിയായ ജലീല്‍ കണ്ണമംഗലം സദസില്‍ വിശദീകരിച്ചു. ജിദ്ദയിലെ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ജിദ്ദ കേരള പൗരാവലി കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ലോഗോ പ്രകാശനം നിര്‍വ്വഹിച്ച് വി.പി മുഹമ്മദ് അലി പറഞ്ഞു. പ്രമുഖ ഗ്രാഫിക് ഡിസൈനര്‍ ഒ.ബി നാസറാണ് ജിദ്ദ കേരള പൗരാവലിക്ക് വേണ്ടി മനോഹരവും അര്‍ത്ഥവത്തായതുമായ ലോഗോ ഡിസൈന്‍ ചെയ്തത്.
ചടങ്ങില്‍ ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച 'സ്‌പൊണ്ടേനിയസ് 2025' പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രശംസാപത്ര വിതരണവും നടന്നു.
ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ വയനാട് സ്വാഗതം പറഞ്ഞു. ട്രഷറര്‍ ശരീഫ് അറക്കല്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിദ്ദ കേരള പൗരാവലിയുടെ വിവിധ വിഭാഗങ്ങളുടെ കണ്‍വീനര്‍മാരായ അലി തേക്കുതോട് (വെല്‍ഫെയര്‍), സലാഹ് കാരാടന്‍ (പബ്ലിക് റിലേഷന്‍സ്) , ഷമീര്‍ നദ്വി (പബ്ലിക് വാട്‌സ് ഗ്രൂപ്പ്), വേണു അന്തിക്കാട് (ഇവെന്റ്‌സ്), നസീര്‍ വാവാക്കുഞ്ഞ് (മീഡിയ ആന്റ് പബ്ലിസിറ്റി), സി എച്ച് ബഷീര്‍ (അബീര്‍ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് കാര്‍ഡ്), മിര്‍സാ ഷരീഫ്, ഉണ്ണി തെക്കേടത്ത് (സോഷ്യല്‍ അവെയര്‍നെസ്സ്), നാസര്‍ ചാവക്കാട് (ട്രെയിനിങ്)
എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
പൗരാവലി നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധകാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളെകുറിച്ചും ഭാവിപരിപാടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. വിപുലവും ഫലപ്രദവുമായ വിവിധ പരിപാടികള്‍ നടത്തുന്നതിന് വേണ്ടി പ്രവര്‍ത്തനം ഊജ്ജിതമാകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഘാന സര്‍വ്വകലാശാലയില്‍ നിന്നും 'വിദ്യാഭ്യാസവും സമൂഹവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ജിദ്ദ നവോദയ രക്ഷാധികാരിയും അദ്ധ്യാപകനുമായ ഷിബു തിരുവനന്തപുരത്തിനെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 'സ്‌പോണ്ടേനിയസ് 2025' ന്റെ പരിശീലകരായ എം എം ഇര്‍ഷാദ്, റഷീദ് അമീര്‍, എ.എം സജിത്ത്, കബീര്‍ കൊണ്ടോട്ടി എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.
തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ജിദ്ദ കേരള പൗരാവലി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. മിര്‍സാ ഷെരീഫ്, സലിം നിലമ്പൂര്‍, മുംതാസ് അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് റാഫി, സിമി അബ്ദുല്‍ കാദര്‍, കാസിം കുറ്റ്യാടി . സത്യന്‍, സുവിജ സത്യന്‍, റമീസ് റാഫി, അഫ്ര സബീന്‍ റാഫി, മന്‍സൂര്‍ വയനാട്, ഹസ്സന്‍ കൊണ്ടോട്ടി, റഹിം കാക്കൂര്‍, ഹാരിസ് ഹസൈനാര്‍, മുഹമ്മദ് അലി, ഡോക്ടര്‍ മുഹമ്മദ് ഫൈസല്‍, ഹാഫിസ് കുറ്റ്യാടി എന്നിവര്‍ സംഗീതവിരുന്നൊരുക്കി. കുരുന്നുകളുടെ നൃത്തവും അരങ്ങേറി. സോഫിയ ബഷീര്‍ അവതാരകയായിരുന്നു.
പെഹല്‍ഗാം രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മണപ്പെട്ടവരുടെ കുടുംബത്തിന്റെയും രാജ്യത്തിന്റെയും ദുഃഖത്തില്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ പങ്കുചേര്‍ന്നു.
ഖാദര്‍ ആലുവ, നവാസ് തങ്ങള്‍, ഹിഫ്‌സുറഹ്‌മാന്‍, റാഫി ആലുവ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Related News