ടെഹ്‌റാന്‍: ഇറാന്റെ തന്ത്രപ്രധാനമായ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ അത്യുഗ്ര സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു, അറുനൂറോളം പേര്‍ക്ക് പരിക്ക്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശനഷ്ടമുണ്ടായ സ്‌ഫോടനത്തില്‍ ഇറാന്‍ നടുങ്ങഇ. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. സ്‌ഫോടന കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഇറാന്‍ പ്രസിഡന്റ് ഉത്തരവിട്ടു. സ്‌ഫോടന കാരണം അന്വേഷിക്കുന്നുവെന്നും യാഥാര്‍ത്ഥ്യം ഉടന്‍ തന്നെ കണ്ടെത്തുമെന്നും ഇറാന്‍ വ്യക്തമാക്കി.
സ്‌ഫോടനത്തിന് പിന്നാലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സ്‌ഫോടനത്തില്‍ പ്രദേശത്തെ നിരവഝി കെട്ടിടങ്ങള്‍ക്കും സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ഒരു പ്രദേശം മുഴുവന്‍ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Related News