l o a d i n g

ഗൾഫ്

പണത്തിന് മാത്രമല്ല, പുസ്തകം ലഭിക്കാനും ഖത്തറില്‍ എ.ടി.എം സംവിധാനം

Thumbnail
Publisher By     Staff Reporter
April 27, 2025

ദോഹ: ഖത്തറിലെ വായനാശീലമുള്ള പുസ്തകപ്രേമികള്‍ക്ക് എളുപ്പത്തില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന കുഞ്ഞന്‍പുസ്തകശാല''കളുമായി നാഷണല്‍ ലൈബ്രറി. ലൈബ്രറി അംഗങ്ങള്‍ക്ക് എളുപ്പത്തിലും സൗകര്യപ്രദമായും പുസ്തകങ്ങള്‍ ബ്രൗസ് ചെയ്യാനും ഇഷ്ടമുള്ള പുസ്തകം തെരഞ്ഞെടുത്ത് വായിക്കാനും അവസരം നല്‍കുന്ന വെന്‍ഡിങ് മെഷീനുകള്‍ ഒരുക്കിയാണ് അധികൃതര്‍ വായനക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നത്. അല്‍ഖോറിലെ പുസ്തകപ്രേമികള്‍ക്കായി അല്‍ ഖോര്‍ മാളിന്റെ ഗ്രൗണ്ട് ഫ്‌ലോറിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ കുഞ്ഞന്‍ പുസ്തക സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്.

ലൈബ്രറി അംഗങ്ങള്‍ക്ക് അവരുടെ അംഗത്വ കാര്‍ഡ് സൈ്വപ് ചെയ്ത ശേഷം പുസ്തകം തെരഞ്ഞെഉടുക്കാവുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. അംഗങ്ങള്‍ക്ക് അവരുടെ കാര്‍ഡ് സൈ്വപ്പ് ചെയ്യുകയോ അംഗത്വ നമ്പര്‍ നല്‍കുകയോ പാസ്വേഡ് നല്‍കുകയോ ചെയ്താല്‍ മതി. അതിനുശേഷം അവര്‍ക്ക് സ്റ്റേഷന്റെ കാറ്റലോഗ് ബ്രൗസ് ചെയ്ത് ആവശ്യമുള്ള പുസ്തകം തിരഞ്ഞെടുക്കാം. ഉപയോക്താക്കളായ ലൈബ്രറി അംഗങ്ങള്‍ക്ക് ഏറ്റവും വൈവിധ്യമുള്ള വായനാനുഭവം ഉറപ്പാക്കുന്നതിന് ലഭ്യമായ പുസ്തകങ്ങളുടെ പട്ടിക സ്ഥിരമായി അപ്ഡേറ്റ് ചെയ്യും. മാളിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ ലൈബ്രറി അംഗത്വമുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

കൂടുതല്‍ സമഗ്രവും സാംസ്‌കാരിക സമ്പന്നവുമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുകയെന്ന ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് പദ്ധതി.

'സമൂഹത്തിന് അറിവ് കൂടുതല്‍ പ്രാപ്യമാക്കുക എന്ന ഞങ്ങളുടെ ദൗത്യത്തിലെ ഒരു നാഴികക്കല്ലാണ് ആദ്യത്തെ പുസ്തക സ്റ്റേഷനെന്ന് ക്യുഎന്‍എല്ലിന്റെ ഗവേഷണ, പഠന സേവന വിഭാഗം ഡയറക്ടര്‍ കാറ്റിയ മേദാവര്‍ പറഞ്ഞു.രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരം പുസ്തക മെഷീനുകള്‍ സ്ഥാപിക്കാനാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറി പദ്ധതിയിടുന്നത്.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026