ജിദ്ദ: പ്രമുഖ ചരിത്രാധ്യാപകനും ഗ്രന്ഥകാരനും സജീവമായി സാമൂഹ്യ ഇടപെടലുകള്‍ നടത്തിയിരുന്നയാളുമായ പ്രൊഫ. എം.ജി. എസ് നാരായണന്റെ വിയോഗം സാമൂഹ്യമണ്ഡലത്തിന് കനത്ത നഷ്ടമാണെന്ന് അനുശോചന പ്രമേയത്തില്‍ ജിദ്ദ കേരള പൗരാവലി അഭിപ്രായപ്പെട്ടു.
യൂണിവേഴ്‌സിറ്റി അധ്യാപകന്‍, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ എന്ന നിലയിലും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് ചരിത്രപ്രാധാന്യമുള്ള നിരവധി പ്രൊജക്ടുകള്‍ക്ക് നേതൃത്വവും വഹിച്ച അദ്ദേഹം പൊതുമണ്ഡലത്തില്‍ സമാദരണീയനായിരുന്നു.
ഇന്ത്യന്‍ ചരിത്ര പരിചയം, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, പെരുമാള്‍സ് ഓഫ് കേരള (ഇംഗ്ലീഷ്) തുടങ്ങി നിരവധി ശ്രേദ്ധയ ചരിത്ര രചനകള്‍ അദ്ദേഹത്തിന്റെ സംഭാവനകളാണ്. പ്രാചീന ഭാരതീയ ചരിത്രം, കേരള, തമിഴ്‌നാട് എന്നീ മേഖലകളില്‍ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നുവെന്ന് അനുശോചന പ്രമേയത്തില്‍ വ്യക്തമാക്കി.
Related News