ജിദ്ദ : രാജ്യത്തെ നടുക്കി ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ മനുഷ്യരെ അരുംകൊല കൊലചെയ്ത ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചു, കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) പ്രതിഷേധ ജ്വാലയും, ഭികരവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
ഷിബു കാളികാവ് അധ്യക്ഷത വഹിച്ചു. കൊല്ലപ്പെട്ടവരുടെ പ്രതീകാത്മക ഭൗതിക ശരീരത്തില്‍ രക്തപുഷ്പാര്‍ച്ചന നടത്തിയാണ് പരിപാടി ആരംഭിച്ചത്. ഒ.ഐ.സി.സി ഗ്ലോബല്‍ അംഗം സി.എം അഹമ്മദ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ വെറുപ്പും, വിദ്വേഷവും വളര്‍ത്താന്‍ വേണ്ടിയും നടത്തുന്ന ഇത്തരം ക്രൂരമായ നടപടികള്‍ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിപക്ഷ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളും ഒറ്റക്കെട്ടായി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി കാശ്മീരില്‍ പ്രശ്‌ന ബാധിത മേഖലയും പരിക്ക് പറ്റിയവരെയും സന്ദര്‍ശിച്ചു. സര്‍ക്കാറിന് സര്‍വ്വവിധ പിന്തുണയും പ്രഖ്യാപിച്ചു. അപ്പോഴും സര്‍ക്കാര്‍ ഈ ഭീകരാക്രമണത്തെയും രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണ്. സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങിയ മോദി കശ്മീര്‍ സന്ദര്‍ശിക്കാതെ, ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പോയി പ്രസംഗിച്ചത് ഇതിന്റെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.
ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടറി അഷ്റഫ് അഞ്ചാലന്‍, റീജണല്‍ കമ്മിറ്റി വൈസ്: പ്രസിഡന്റ് സഹീര്‍ മാഞ്ഞാലി, റീജണല്‍ കമ്മിറ്റി സെക്രട്ടറിമാരായ ആസാദ് പോരൂര്‍, ഉമ്മര്‍ മങ്കട , ആലി ബാപ്പു , ഒ.ഐ.സി.സി കണ്ണൂര്‍ ജില്ല പ്രസിഡന്റ് റഫീഖ് മൂസ, ഒ.ഐ സി.സി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി , ജന:സെക്രട്ടറി. കുഞ്ഞാന്‍ പൂക്കാട്ടില്‍ , ഒഐസിസി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ എം ടി ഗഫൂര്‍, ഗഫൂര്‍ വണ്ടൂര്‍ , വെല്‍ഫയര്‍ കണ്‍വീനര്‍ സി പി മുജീബ് നാണി കാളികാവ്, നിര്‍വാഹക സമിതി അംഗം ഉസ്മാന്‍ കുണ്ടുകാവില്‍ എന്നിവര്‍ സംസാരിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി ഇ പി മുഹമ്മദലി ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമീര്‍ പാണ്ടിക്കാട്, ഉസ്മാന്‍ മേലാറ്റൂര്‍, അനസ് തുവ്വൂര്‍, പി കെ നാദിര്‍ഷ, സാജു റിയാസ്, ഷൗക്കത്ത് പുഴക്കാട്ടിരി, ഷംസു മേലാറ്റൂര്‍, സമീര്‍ കാളികാവ് എന്നിവര്‍ നേതൃത്വം നല്‍കി. യു എം ഹുസ്സൈന്‍ മലപ്പുറം സ്വാഗതവും ട്രഷറര്‍ വി പി ഫൈസല്‍ നന്ദിയും പറഞ്ഞു.
Related News