ജിദ്ദ: ജോലിക്കിടയില്‍ അപകടം സംഭവിച്ച് നട്ടെല്ല് തകര്‍ന്ന അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ സ്വദേശിയും കോണ്‍ഗ്രസ്സ് കുടുംബാംഗവുമായ ശിവദാസന് താങ്ങായി ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയും. കെഎസ്‌യു ഭാരവാഹിയും സജീവ പ്രവര്‍ത്തകനുമായ ശ്രീഷ്‌നവിന്റെ പിതാവായ ശിവദാസന്‍ മാസങ്ങളായി സ്വന്തമായി എണീറ്റു നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയില്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
അദ്ദേഹത്തെ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. അദേഹത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ ഡിസിസി പ്രസിഡന്റ് ഉടനെ തന്നെ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോടിനെ ബന്ധപ്പെടുകയും ഒരു ഇലക്ട്രിക് വീല്‍ ചെയര്‍ ആവശ്യപ്പെടുകയും ചെയ്തു. ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി (ജിദ്ദ) ഭാരവാഹികള്‍ ഇലക്ട്രിക് വീല്‍ ചെയറിന് ആവശ്യമായ 55000 രൂപ സ്വരൂപിക്കുകയും ഇലക്ട്രിക് വീല്‍ ചെയര്‍ വാങ്ങി നല്‍കുകയും ചെയ്തു.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി (ജിദ്ദ) പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട്, ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കൂരിപ്പൊയില്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് ലാക്കല്‍, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മറ്റി അംഗം മുസ്തഫ പെരുവള്ളൂര്‍, ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മറ്റി ട്രഷറര്‍ യാസര്‍ പെരുവള്ളൂര്‍,ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറിമാരായ കമാല്‍ കളപ്പാടന്‍, നജ്മുദ്ധീന്‍ ചുങ്കത്തറ, കുഞ്ഞാലന്‍ കുട്ടി വാണിയമ്പലം, തുടങ്ങിയ ഒഐസിസി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഡിസിസി പ്രസിഡന്റ് വിഎസ് ജോയി ശിവദാസന്റെ വീട്ടില്‍ എത്തി ഇലക്ട്രിക് വീല്‍ചെയര്‍ കൈമാറി.
അമരമ്പലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കേമ്പില്‍ രവി, പ്രാദേശിക കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
Related News