ജിദ്ദ: മൂന്ന് പതിറ്റാണ്ട് കാലത്തിനിടയില്‍ ജിദ്ദയില്‍ വിവിധ മേഖലകളിലും പതിനെട്ട് വര്‍ഷത്തോളം അല്‍-തമര്‍ കമ്പനിയിലും ജോലി ചെയ്ത് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ നിലമ്പൂര്‍ മണ്ഡലം, കെ എം സി സി ഭാരവാഹിയും, ജിദ്ദ അമരംമ്പലം പഞ്ചായത്ത് കെ എം സി സി പ്രസിഡണ്ടും, ജാപ്പയുടെയും കുറ്റംമ്പാറ കൂട്ടായ്മയുടെയും എക്‌സിക്യുട്ടീവ് അംഗവുമായ പനോലന്‍ കരീമിന് ജിദ്ദ അമരംമ്പലം പഞ്ചായത്ത് കെ എം സി സി പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
ഷറഫിയ ബാഗ്ദാദിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ യാത്രയയപ്പ് സംഗമം ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് മുസ്തഫ അധ്യക്ഷത വഹിച്ചു, കെ എം സിസി ജിദ്ദ സെന്‍ട്രല്‍, ജില്ല, മണ്ഡലം ഭാരവാഹികളായ, ഇസ്ഹാഖ് (നാണി മാസ്റ്റര്‍), സുബൈര്‍ വട്ടോളി, പി.സി. ഇണ്ണി, ഇബ്രാഹീം പാട്ടക്കരിമ്പ്, ഉമ്മര്‍ കെ ടി, (ചുങ്കത്തറ) സല്‍മാന്‍, റാഫി ടി,പി, (വഴിക്കടവ്), അസ്‌ക്കര്‍, റഹ്‌മത്തുള്ള (കൂറ്റംമ്പാറ), വി.പി, മുനീര്‍ ശിഹാബ് പൊറ്റമ്മല്‍, അബ്ദുസമദ് മുണ്ടശ്ശേരി, ഉമ്മര്‍ അടുക്കത്ത്, എന്നിവര്‍ പ്രസംഗിച്ചു, മനാഫ് അച്ചു കൊമ്പന്‍ സ്വാഗതവും ശെരീഫ് തങ്ങള്‍ നന്ദിയും പറഞ്ഞു. പ്രവാസത്തോട് വിടപറയുന്ന കരീം പനോലന്‍ യാത്രയപ്പിന് നന്ദി പറഞ്ഞു.
Related News