ജിദ്ദ: കോളേജ് കാമ്പസ്സിലെ ഓര്‍മ്മകളിലേക്ക് തിരികെ നടന്ന് 'ജെംസ് കോളേജ് രാമപുരം' ജിദ്ദ അലൂംനി ഘടകം 'തിരികെ 2025 ' എന്ന പേരില്‍ ജിദ്ദയില്‍ നാലാമത് വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. സീസണ്‍ റസ്റ്റാറന്റില്‍ നടന്ന സംഗമത്തില്‍ ജിദ്ദയിലും സൗദിയുടെ മറ്റു പ്രദേശങ്ങളിലുമുള്ള ജെംസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കോളേജ് കാലത്തെ മങ്ങാതെ നില്‍ക്കുന്ന സ്മരണകള്‍ അയവിറക്കിയും പങ്കുവെച്ചും 'തിരികെ 2025 ' വാര്‍ഷിക സംഗമം ഹൃദ്യമാക്കി.
സംഗമത്തില്‍ നിയാസ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. പഴയ കാലത്തില്‍ നിന്നും വ്യത്യസ്തമായി ഇന്ന് വിദ്യാര്‍ഥികള്‍ മയക്കുമരുന്നിന്റെ വലയത്തില്‍ അകപ്പെടുന്നതിന്റെ വര്‍ത്തമാനകാല സംഭവങ്ങളെ ഉണര്‍ത്തിക്കൊണ്ട് ഒരു നല്ല സമൂഹത്തിന്റെ ഭാവിക്കു നമ്മുടെ കുട്ടികളെ നേരായ ദിശയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കണമെന്ന് സംഗമം ഉത്ഘാടനം ചെയ്ത് മാധ്യമ പ്രവര്‍ത്തകന്‍ ജാഫറലി പാലക്കോട് പറഞ്ഞു.
കാലത്തിന്റെ സാങ്കേതിക വളര്‍ച്ചയ്ക്കനുസൃതമായ തുടര്‍ വിദ്യാഭ്യാസവും നൈപുണി വികാസവും നേടിയെടുക്കണമെന്ന് ജെംസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാവാകുഞ്ഞു പറഞ്ഞു.
സഫ്വാന്‍ കൂളത്ത്, അനീസ് കുന്നപ്പള്ളി, നാജി കൊങ്ങത്ത്, വാസിഹ് ചെറുകര തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ വര്‍ദ്ദ സ്വാഗതവും റഷീദ് കരിമ്പനക്കല്‍ നന്ദിയും പറഞ്ഞു. ജിദ്ദയിലെ പ്രമുഖ ഗായകര്‍ അണിനിരന്ന വയ്ബം മ്യൂസിക്കല്‍ ബാന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.
Related News